കൊൽക്കത്ത: ദോഹയിൽ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രാമധ്യേ യാത്രക്കാരി വിമാനത്തിൽ പ്രസവിച്ചു. തുടർന്ന് വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
ഖത്തർ എയർവേസ് ക്യു.ആർ 830 വിമാനത്തിലാണ് സംഭവം. പുലർച്ചെ മൂന്നു മണിയോടെ പ്രസവവേദന അനുഭവപ്പെട്ട തായ്ലൻറ് പൗരയായ യുവതിക്ക് വിമാനജീവനക്കാർ സഹായം നൽകി. തുടർന്ന് ഇവർ കുഞ്ഞിന് ജന്മം നൽകി. പിന്നീട് മെഡിക്കൽ സഹായത്തിനായി അടിയന്തര ലാൻഡിങ് നടത്താൻ പൈലറ്റ് അനുമതി തേടുകയും എ.റ്റി.സിയുടെ നിർദേശപ്രകാരം കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ് നടത്തുകയുമായിരുന്നു.
കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെയും കുഞ്ഞിനെയും പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.