തോക്കുചൂണ്ടി സെൽഫി എടുക്കുന്നതിനിടെ 25കാരി വെടിയേറ്റ്​ മരി​ച്ചു​; കൊലപാതകമെന്നാരോപിച്ച്​ കുടുംബം

ലഖ്​നോ: ഭർതൃപിതാവി​െൻറ തോക്ക്​ ഉപയോഗിച്ച്​ സെൽഫി എടുക്കുന്നതിനിടെ യുവതി വെടിയേറ്റ്​​ മരിച്ചു. ഉത്തർപ്രദേശിലെ ഹർദോയ്​ ജില്ലയിൽ ജൂലൈ 22നാണ്​ സംഭവം.

25കാരിയായ രാധിക ഗുപ്​തയാണ്​ മരിച്ചത്​. പ്രഥമദൃഷ്​ട്യ അപകടമരണമാണെങ്കിലും രാധികയുടെ പിതാവ്​ രാകേഷ്​ കൊലപാതമാണെന്ന്​ ആരോപിച്ച്​ രംഗത്തെത്തുകയായിരുന്നു. സ്​ത്രീധനം ആവശ്യപ്പെട്ടുള്ള കൊലപാതകമാ​െണന്ന്​ ചൂണ്ടിക്കാട്ടി രാകേഷ്​ പൊലീസിൽ പരാതി നൽകുകയും ചെയ്​തു.

മേയിലായിരുന്നു രാധികയുടെയും ആകാശ്​ ഗുപ്​തയുടെയും വിവാഹം. യു.പിയിലെ പഞ്ചായത്ത്​ തെരഞ്ഞെടുപ്പി​െൻറ പശ്ചാത്തലത്തിൽ തോക്ക്​ പൊലീസി​െൻറ കസ്​റ്റഡിയിലായിരുന്നു. ജൂലൈ 22ന്​ മൂന്നുമണിയോടെ ആകാശ്​ തോക്ക്​ തിരികെ വാങ്ങി വീട്ടിലെത്തി. ​തുടർന്ന്​ തോക്ക്​ ചൂണ്ടി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ രാധിക കൊല്ലപ്പെടുകയായിരുന്നു. തോക്കിൽ വെടിയുണ്ട നിറച്ചിരുന്നതായി രാധികക്ക്​ അറിയില്ലായിരുന്നുവെന്നും ആകാശി​െൻറ പിതാവ്​ രാജേഷ്​ ഗുപ്​തയുടെ പൊലീസ്​ പറഞ്ഞു.

വീടി​െൻറ രണ്ടാം നിലയിലെ മുറിയിലായിരുന്നു തോക്ക്​ സൂക്ഷിച്ചിരുന്നത്​. തോക്ക്​ ചൂണ്ടി രാധിക സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഏകദേശം നാലുമണിയോടെ വെടിയൊച്ച കേട്ട്​ ഞങ്ങൾ മുകളിലെ നിലയിലെത്തി. രാധികക്ക്​ വെടിയേറ്റ നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രാധികയുടെ ഫോണിലെ സെൽഫി കാമറ ഓണായിരുന്നുവെന്നും രാജേഷ്​ ഗുപ്​ത പൊലീസിനോട്​ പറഞ്ഞു. തോക്ക്​ കണ്ടതോടെ രാധിക വളരെയധികം അമ്പരപ്പ്​ ​പ്രകടിപ്പിച്ചിരുന്നതായി ആകാശ്​ പൊലീസിനോട്​ പറഞ്ഞു.

രാധികയുടെ മൊബൈൽ ഫോണും തോക്കും പൊലീസ്​ പിടിച്ചെടുത്തു. മൃതദേഹം​ പോസ്​റ്റ്​മോർട്ടത്തിന്​ അയക്കുകയും ചെയ്​തു.

രാധിക മരിക്കുന്നതിന്​ സെക്കൻറുകൾക്ക്​ മുമ്പ്​ തോക്കുമായി നിൽക്കുന്ന ഒരു സെൽഫി ഫോണിൽ എടുത്തിട്ടുണ്ടായിരുന്നുവെന്നും ആദ്യപരിശോധനയിൽ കൊലപാതക സാധ്യത കാണുന്നില്ലെന്നും യുവതി​യുടെ ശരീരത്തിൽ മറ്റു പാടുകളില്ലെന്നും പൊലീസ്​ പറഞ്ഞു. രാധികയുടെ പിതാവി​െൻറ പരാതിയി​ൽ പൊലീസ്​ ഇതുവരെ ക്രിമിനൽ കുറ്റകൃത്യ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ല. 

Tags:    
News Summary - Woman Dies While Clicking Selfie With Gun in Hardoi, Father Suspects Foul Play

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.