കാട്ടിൽ വിറക് ശേഖരിക്കവെ ലഭിച്ചത് വജ്രക്കല്ല്; വില കേട്ട് ഞെട്ടി സ്ത്രീ

ഭോപാൽ: കാട്ടിൽ വിറക് ശേഖരിക്കുമ്പോൾ തനിക്ക് ലഭിച്ച വജ്രക്കല്ലിന്‍റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ജെൻഡ ബായ് എന്ന ദരിദ്രയായ സ്ത്രീ. വജ്ര ഖനികൾക്ക് പേരുകേട്ട മധ്യപ്രദേശിലെ ദരിദ്രമായ ബുന്ദേൽഖണ്ഡ് മേഖലയിലെ പന്ന ജില്ലയിൽനിന്നാണ് ഈ വാർത്ത.

വിറക് വിറ്റും കൂലിപ്പണിയെടുത്തും വീട് പുലർത്തുന്ന ജെൻഡ ബായിക്ക് കാട്ടിൽവെച്ച് വജ്രക്കല്ല് ലഭിക്കുകയായിരുന്നു. വിലയേറിയ കല്ലാണെന്ന് തോന്നിയതോടെ അധികൃതരെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ 4.39 കാരറ്റ് വജ്രമാണിതെന്ന് തെളിഞ്ഞു.

വജ്രത്തിന് 20 ലക്ഷം രൂപ വരെ വില ലഭിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വജ്രം ലേലം ചെയ്യുമെന്നും സർക്കാറിന്റെ റോയൽറ്റിയും നികുതിയും കിഴിച്ച് വരുമാനം യുവതിക്ക് നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

നാല് ആൺമക്കളും രണ്ട് പെൺമക്കളുമാണ് ഇവർക്ക്. ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക വീട് നിർമാണത്തിനും പെൺമക്കളുടെ വിവാഹത്തിനും ഉപയോഗിക്കുമെന്ന് പുരുഷോത്തംപൂർ നിവാസിയായ ജെൻഡ ബായ് പറഞ്ഞു.

Tags:    
News Summary - woman finds raw diamond while collecting firewood in forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.