ബന്ദ: ഉത്തർപ്രദേശിലെ ബന്ദയിൽ വിവാഹാഭ്യർത്ഥന നിരസിച്ച 25 കാരിയെ ബന്ധുവായ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. യുവതിയുടെ അമ്മാവന്‍റെ മകനും പ്രതിയുമായ ഗ്യാൻ പ്രകാശ് (26) ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡി.എം കോളനിയിലുള്ള അമ്മാവന്‍റെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. പ്രകാശും യുവതിയും ഒരേ കോളേജിൽ നിയമവിദ്യാർത്ഥികളാണെന്ന് എ.എസ്.പി ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് പ്രകാശ് യുവതിയുടെ കഴുത്തിൽ കുത്തിയത്.
ഗുരുതര പരിക്കിനെ തുടർന്ന് യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകാശിന് യുവതിയെ കല്യാണം കഴിക്കാൻ താത്പര്യമുണ്ടായിരുന്നു , ഇത് നിരസിച്ചതിൽ പ്രകോപിതനായാണ് ആക്രമണമെന്നാണ് ഇത് വരെയുള്ള അന്വേഷണത്തിൽ കണ്ടത്താനായതെന്ന് മിശ്ര പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രെജിസ്റ്റർ ചെയ്തതായും പ്രകാശിനെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുന്നതായും മിശ്ര കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.