മുംബൈ: 28 കാരിയായ യുവതി കാമുകന്‍്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന്, സ്വന്തം മുറിയില്‍ കുഴിച്ചിട്ടു. മൃതദേഹം മുംബൈയിലെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ദാഹിസാറിലെ വീടിനുള്ളിലാണ് കുഴിച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് റഷീദ ഷെയ്ക്ക് എന്ന യുവതിയെ അറസ്റ്റ് ചെയ്തു.കാമുകന്‍ അമിത് മിശ്രയെ പിടികൂടാന്‍ കഴിഞ്ഞില്ല.
12 ദിവസം മുമ്പാണ് സംഭവം. ഭര്‍ത്താവ് റൈസ് ഷെയ്ക്കിന്‍്റെ കഴുത്തിനുവെട്ടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് മുന്‍പില്‍വെച്ചാണ് സംഭവം. തുടര്‍ന്നാണ്, കാമുകന്‍െറ സഹായത്തോടെ കുഴിച്ചിട്ടത്. ഭര്‍ത്താവ് റൈസ് ഷെയ്ക്ക് തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
മെയ് 25 ന് ഒരാഴ്ചയിലേറെയായി ഇയാളെ കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരനാണ് പൊലീസില്‍ പരാതി നല്‍കുന്നത്. കൊലപാതകത്തിനു സാക്ഷിയായ കുട്ടിയില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.