ഭർത്താവ്​ കോവിഡ്​ ബാധിച്ചു മരിച്ചതിന്​ പിന്നാലെ അധ്യാപിക ആത്മഹത്യ ചെയ്​തു

ഇൻഡോർ: ഭർത്താവ്​ കോവിഡ്​ ബാധിച്ചു മരിച്ചതിന്​ പിന്നാലെ കോളജ്​ പ്രഫസറായ അധ്യാപിക ആത്മഹത്യ ചെയ്​തു. ബിജാൽപൂർ സ്വദേശിനിയായ നേജ പവാർ 32 ആണ്​ ഭർത്താവ് കോവിഡ്​ ബാധിച്ച്​​ മരിച്ചതിന്​ പിന്നാലെ ആത്മഹത്യ ചെയ്​തതെന്ന്​ രാജേന്ദ്ര നഗർ പോലീസ് സ്റ്റേഷനിലെ എ.എസ്​.പെ കുന്ദൻമൽ റായ്​ഗർ പറഞ്ഞു.

നഗരത്തിലെ പ്രമുഖ കോളേജിലെ പ്രഫസറായ യുവതിയുടെ ഭർത്താവ്​ പവൻ പവാർ (35) കോവിഡ്​ ബാധിച്ചു മരിച്ചിരുന്നു. തുടർന്ന്​ വീട്ടിലേക്ക്​ മടങ്ങിയ ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നു.

പവൻ വനംവകുപ്പി​െൻറ ഡെപ്യൂട്ടി റേഞ്ചറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന്​ പരിശീലനത്തിലായിരുന്നു. കോവിഡ്​ പകർച്ചവ്യാധി ഭീഷണി മൂലംപരിശീലനം റദ്ദാക്കിയെങ്കിലും പവനിന്​​ കോവിഡ്​ ബാധിക്കുകയായിരുന്നു.

Tags:    
News Summary - woman kills self after husband dies of Covid-19 in Indore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.