പാനിപത്ത്: ഹരിയാനയിൽ മാനസികരോഗിയെന്ന് മുദ്രകുത്തി ഒരു വര്‍ഷത്തിലധികം കാലം ഭര്‍ത്താവ് കക്കൂസിൽ അടച്ചിട്ടിരുന്ന സ്ത്രീയെ രക്ഷെപ്പടുത്തി. പാനിപത്തിനടുത്തുള്ള റിഷ്പുർ ഗ്രാമത്തിലാണ് സംഭവം.
ഭാര്യയെ ഒരു വര്‍ഷത്തിലധികമായി കക്കൂസിൽ അടച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനിത സംരക്ഷണ വകുപ്പിൻെറ നേതൃത്വത്തിലാണ് അവവശനിലയിലായ യുവതിയെ കണ്ടെത്തിയത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ അവശയായ നിലയിലായ സ്ത്രീയെ വനിതാ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥ രജിനി ഗുപ്ത ഉൾപ്പെടെയുള്ള സംഘം രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വീട്ടില്‍ വരുമ്പോള്‍ സ്ത്രീയെ കക്കൂസിൽ അടച്ചിട്ട നിലയിലായിരുന്നുവെന്നും ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിനാൽ അവശനിലയിലായിരുന്നു അവരെന്നും രജിനി ഗുപ്ത പറഞ്ഞു. ഭാര്യക്ക് മാനസിക രോഗമാണെന്ന് പറഞ്ഞാണ് പൂട്ടിയിട്ടിരുന്നത്. എന്നാൽ ഇത് ശരിയെലന്നും തങ്ങൾ അവരുമായി സംസാരിച്ചതായും രജിനി ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ പൊലീസില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭർത്തതാവ് നരേഷിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വനിത സംരക്ഷണ വകുപ്പ് അറിയിച്ചു.
ഭാര്യയെ ഡോക്ടറെ കാണിച്ചിട്ടും ആരോഗ്യനിലയില്‍ ഒരു വിധത്തിലുളള പുരോഗതിയും ഉണ്ടായില്ലെന്നും വീട്ടിൽ ഇരിക്കാൻ പറഞ്ഞാൽ അവർ സമ്മതിക്കാതെ സ്വമേധയാ കക്കൂസിൽ അടച്ചുപൂട്ടി ഇരിക്കുമായിരുന്നുവെന്നും നരേഷ് പൊലീസിനോട് പറഞ്ഞു. അതേസമയം രജിനി ഗുപ്തയുടെ പരാതിയില്‍ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.