ചെൈന്ന: ഒളിവിലായിരുന്ന കർണാടകയിലെ വനിത മാവോവാദി പ്രഭ എന്ന സന്ധ്യ തമിഴ്നാട് പൊലീസിൽ കീഴടങ്ങി. ഞായറാഴ്ച ഉച്ചയോടെ തിരുപ്പത്തൂർ ജില്ല പൊലീസ് സൂപ്രണ്ടിന് മുന്നിലാണ് അവർ ഹാജരായത്.
കർണാടക ശിവമൊഗ്ഗ സ്വദേശിനിയായ ഇവർ 2006 മുതൽ ഒളിവിലായിരുന്നു. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായ ഇവരുടെ പേരിൽ 44 കേസുകളുണ്ടെന്ന് വെല്ലൂർ മേഖല ഡി.െഎ.ജി എ.ജി ബാബു അറിയിച്ചു. പ്രഭയെ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള അഗതി കേന്ദ്രത്തിലേക്ക് മാറ്റി.
തമിഴ്നാട് സർക്കാറിെൻറ മാവോവാദി പുനരധിവാസ പദ്ധതിപ്രകാരം സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നതായി പ്രഭ നേരത്തെ എസ്.പി ഡോ. ബാലകൃഷ്ണനെ അറിയിച്ചിരുന്നു.
പുനരധിവാസ നിധിയായി ഒന്നര ലക്ഷം രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ സംസ്ഥാന സർക്കാർ അനുവദിക്കും. ഇതിനു പുറമെ മൂന്നു വർഷത്തേക്ക് മാസന്തോറും 4000 രൂപയും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.