ഹൈദരാബാദ്: തെലങ്കാനയിൽ ഭർത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം കഴിയാൻ യുവതി തയാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ. ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ യുവതി കാമുകെൻറ മുഖം ആസിഡൊഴിച്ച് വികൃതമാക്കി. ഭർത്താവിെൻറ കൊലപാതകം മറിച്ചുവെക്കാനും ഒപ്പം താമസിക്കുന്നത് ഭർത്താവ് തന്നെയാണെന്ന് വരുത്തി തീർക്കുന്നതിനും വേണ്ടിയാണ് സ്വാതി റെഡ്ഢിയെന്ന യുവതി കാമുകൻ രാജേഷിെൻറ മുഖം ആസിഡൊഴിച്ച് വികൃതമാക്കിയത്.
ഭർത്താവ് സുധാകർ റെഡ്ഢിക്ക് ജോലിസ്ഥലത്തുനിന്ന് മുഖത്ത് പരിക്കേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചത്. ഇയാൾ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ചികിത്സക്കു ശേഷം മുഖം പ്ലാസ്റ്റിക് സർജറിയിലൂടെ സുധാകറിേൻറതു പോലെയാക്കാനായിരുന്നു നീക്കം. എന്നാൽ ശരീരഭാഷയിലും പെരുമാറ്റത്തിലും സംശയം തോന്നിയ സുധാകറിെൻറ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ സ്വാതിയോടൊപ്പമുള്ളത് രാജേഷാണെന്ന് കണ്ടെത്തി.
രണ്ടുവർഷം മുമ്പാണ് സ്വാതിയും സുധാകറും തമ്മിലുള്ള വിവാഹം നടന്നത്. രാജേഷുമായി അടുപ്പത്തിലായ സ്വാതി ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. നവംബർ 22 നാണ് നാഗർകുർനൂൽ ജില്ലയിലുള്ള വസതിയിൽ വെച്ച് ഉറങ്ങികിടക്കുകയായിരുന്ന സുധാകറിനെ സ്വാതി തലക്കടിച്ച് കൊലപ്പെടുത്തിയത്. ശേഷം രാജേഷിെൻറ സഹായത്തോടെ സമീപത്തുള്ള മയ്സമ്മ വനത്തിൽ മൃതശരീരം കുഴിച്ചിടുകയായിരുന്നു.
ശേഷം സുധാകർ മരിച്ചിട്ടില്ലെന്നും ഒപ്പമുള്ളത് കാമുകനാണെന്ന് തിരിച്ചറിയാതിരിക്കുന്നതിനു വേണ്ടി രാജേഷിെൻറ മുഖത്ത് ആസിഡ് തളിച്ച് പൊള്ളലേൽപ്പിച്ചു. ഹൈദരാബാദിൽ വെച്ച് അജ്ഞാതെൻറ ആസിഡ് ആക്രമണത്തിൽ ഭർത്താവിന് പൊള്ളലേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചത്. രാജേഷിെൻറ ചികിത്സക്കായി അഞ്ചു ലക്ഷം രൂപ സുധാകറിെൻറ വീട്ടുകാർ ചെലവഴിച്ചിരുന്നു. എന്നാൽ പുതിയ ‘സുധാകറി’െൻറ പെരുമാറ്റത്തിലും സംസാരരീതിയിലുമെല്ലാം സംശയം തോന്നിയ മാതാവ് പൊലീസ് സഹായം തേടി.
പൊലീസ് ചോദ്യം ചെയ്യലിൽ സ്വാതി കുറ്റസമ്മതം നടത്തി.സ്വാതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലിൽ വനപ്രദേശത്തുനിന്ന് സുധാകറിെൻറ മൃതദേഹം കണ്ടെടുത്തു. സ്വാതിയെയും ചികിത്സയിൽ കഴിയുന്ന രാജേഷിനെയും ഞായറാഴ്ച പൊലീസ് അറസ്റ്റു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.