ശ്രീനഗർ: ഭീകരവാദത്തെ പിന്തുണച്ചുവെന്നാരോപിച്ച് വനിത സ്പെഷൽ പൊലീസ് ഓഫിസറെ ജമ്മു-കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷസേനയുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റത്തിന് യു.എ.പി.എ ചുമത്തി കേസെടുത്ത് ഇവരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. കുൽഗാം ജില്ലയിലെ ഫ്രിസാൽ ഗ്രാമവാസിയായ സൈമ അഖ്തറിനെതിരെയാണ് നടപടി.
ഫ്രിസാൽ ഗ്രാമത്തിലെ കരേവ മൊഹല്ലയിൽ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യസന്ദേശത്തെ തുടർന്ന് ബുധനാഴ്ച തിരച്ചിലിനെത്തിയ സുരക്ഷ സേനയെ സൈമ തടസ്സപ്പെടുത്തിയെന്ന ആരോപണമാണ് പൊലീസ് ഉന്നയിക്കുന്നത്.
പരിശോധന സംഘത്തിെൻറ തിരച്ചിൽ മൊബൈലിൽ പകർത്തിയ സൈമ, വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നും തീവ്രവാദികൾക്ക് അനുകൂലമായി സംസാരിച്ചുവെന്നും പൊലീസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.