ഷാജഹാൻപുർ: ഭർതൃവീട്ടിൽ ക്രൂരപീഡനത്തിന് ഇരയായ യുവതി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ. ആൺകുട്ടിക്ക് ജന്മം നൽകാത്തതിനാൽ ഭർത്താവ് തിളച്ച വെള്ളമൊഴിക്കുകായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഞ്ജു-സത്യപാൽ ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികളാണുള്ളത്. ഇളയകുട്ടിക്ക് ഒരു വയസ്സാണ് പ്രായം.
സ്വന്തം വീട്ടിൽ നിന്നും 50,000 രൂപ വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞ് സത്യപാൽ സഞ്ജുവിനെ നിരന്തരം പീഡിപ്പിച്ചിരുന്നു. 2013ലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. സഞ്ജു ഭർതൃവീട്ടിൽ ക്രൂര പീഡനത്തിന് ഇരയായിട്ടുണ്ട്. പലപ്പോഴും ഭാര്യക്ക് ഇയാൾ ഭക്ഷണം പോലും നൽകാറില്ലെന്നും പൊലീസ് പറഞ്ഞു.
ആഗസ്റ്റ് 13ന് സഞ്ജുവിന്‍റെ ദേഹത്ത് സത്യപാൽ തിളച്ച ചൂടുവെള്ളം ഒഴിക്കാകുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ആയപ്പോഴാണ് പൊലീസിന് പരാതി ലഭിച്ചത്.
പ്രതിയായ ഭർത്താവ് സത്യപാൽ സംഭവത്തിനുശേഷം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.