ന്യൂഡൽഹി: പാരമ്പര്യ വസ്ത്രം ധരിച്ചെത്തിയ സ്ത്രീയെ തെക്കൻ ഡൽഹിയിലെ വൻകിട റസ്റ ്റാറൻറിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കിയ നടപടി വിവാദമായി. സംഭവത്തിെൻറ ദൃശ് യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ റസ്റ്റാറൻറ് ഉടമ മാപ്പുപറഞ്ഞു. ഹരിയാനയിലെ ഗുരുഗ്രാമിൽ പാത്ത്വേയ്സ് സീനിയർ സ്കൂൾ പ്രിൻസിപ്പലായ സംഗീത കെ. നാഗിനാണ് ഈ അനുഭവം.
റസ്റ്റാറൻറിൽ ‘പാരമ്പര്യ വസ്ത്രങ്ങൾ ഞങ്ങൾ അനുവദിക്കില്ലെന്ന്’ പറയുന്ന ജീവനക്കാരെൻറ വിഡിയോ അവർ ട്വിറ്ററിൽ പങ്കുവെച്ചു. ഇന്ത്യയിലെ ഹോട്ടലിൽ ഇന്ത്യൻ വസ്ത്രം അനുവദിക്കുന്നില്ല എന്നും ഇന്ത്യക്കാരെന്ന് അഭിമാനിക്കുന്നതിൽ എന്താണ് അർഥമെന്നും ചോദിച്ചാണ് അവർ വിഡിയോ പങ്കുവെച്ചത്.
ഒന്നര ലക്ഷത്തിലേറെ പേരാണ് ഈ വിഡിയോ തുടർന്ന് പങ്കുവെച്ചത്. സംഭവം വിവാദമായതോടെ ഡൽഹി വസന്ത് കുഞ്ചിലെ ആംബിയൻസ് മാളിലെ ഐവി, കിലിൻ റസ്റ്റാറൻറ് ഡയറക്ടർ സൗരഭ് ഖനിജോ മാപ്പ് പറഞ്ഞു. ജീവനക്കാരനെ തള്ളിപ്പറഞ്ഞ സൗരഭ്, അത് തങ്ങളുടെ നയമല്ലെന്നും ജീവനക്കാരെൻറ വ്യക്തിപരമായ അഭിപ്രായമാണെന്നും ട്വീറ്റ് ചെയ്തു.
@bishnoikuldeep My shocking experience with discrimination at Kylin and Ivy, Ambience Vasant Kunj this evening. Denied entry as ethnic wear is not allowed! A restaurant in India allows ‘smart casuals’ but not Indian wear! Whatever happened to pride in being Indian? Take a stand! pic.twitter.com/ZtJJ1Lfq38
— Sangeeta K Nag (@sangeetaknag) March 10, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.