കാമുകന്​ പണം നൽകാൻ വൃക്ക വിൽക്കാനെത്തിയ യുവതിയെ രക്ഷപ്പെടുത്തി

ന്യൂഡൽഹി:  വിവാഹം കഴിക്കണമെങ്കിൽ പണം നൽകണമെന്ന കാമുക​​െൻറ ആവശ്യം നിറവേറ്റാൻ വൃക്ക വിൽക്കാനെത്തിയ യുവതിയെ ഡൽഹി വനിതാ കമീഷൻ ഇടപെട്ടു രക്ഷപ്പെടുത്തി. ബിഹാറിലെ ലഖിസരയിൽ നിന്നുള്ള 21കാരിയാണ്​ വൃക്ക വിൽക്കാനായി ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ എത്തിയത്. 

വിവാഹം കഴിക്കണമെങ്കിൽ 1.8 ലഷം രൂപ നൽകണമെന്ന്​ കാമുകൻ ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്നാണ്​ വൃക്ക വിൽക്കാൻ യുവതി ആശുപത്രിയിലെത്തിയത്​. എന്നാൽ വൃക്ക തട്ടിപ്പ് റാക്കറ്റി​​െൻറ ഇടപെടലെന്നു സംശയം തോന്നിയ ‍ഡോക്ടർ പൊലീസിനെയും വനിതാ കമീഷനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്​ പൊലീസും വനിതാ കമീഷൻ അംഗങ്ങളുമെത്തി യുവതിയെ ആശുപത്രിയിൽ നിന്ന്​ കൊണ്ടുപോയി. 

വിവാഹമോചിതയായ യുവതി അയൽവാസിയുമായി പ്രണയത്തിലാവുകയായിരുന്നു.  മുറാദാബാദിലേക്ക്​ താമസം മാറിയ ഇയാളെ വിവാഹം കഴിക്കണമെന്ന്​ യുവതി ആവശ്യപ്പെ​െട്ടങ്കിലും വീട്ടുകാർ നിരസിച്ചു. യുവതി വീട്ടുകാരോടു വഴക്കിട്ട്​ കാമുക​​െൻറ അടുത്തെത്തിയെങ്കിലും 1,80,000 രൂപ നൽകിയാലേ വിവാഹം നടക്കൂയെന്ന്​ ഇയാൾ അറിയിച്ചു. കാമുകന്​ നൽകാനുള്ള തുക കണ്ടെത്താനായി വൃക്ക വിൽക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു. 

 വനിതാ കമീഷൻ അംഗങ്ങൾ ഇവർക്കു കൗൺസലിങ് നൽകി. എന്നാൽ കാമുകനെതിരെ കേസ് കൊടുക്കണമെന്ന കൗൺസലറുടെ നിർദേശം യുവതി സ്വീകരിച്ചില്ല. പിന്നീടു വീട്ടുകാരെത്തി യുവതിയെ ബിഹാറിലേക്കു കൊണ്ടുപോയി. 
കേസ് ബിഹാർ വനിതാ കമീഷനു കൈമാറി. പണം ആവശ്യപ്പെട്ട കാമുകനെതിരെ കേസെടുക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
 

Tags:    
News Summary - Woman Tries To Sell Kidney In Delhi To Meet Demand Of Her Lover– India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.