ചെന്നൈ: കോയമ്പത്തൂർ അവിനാശി റോഡിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കോയമ്പത്തൂർ കാളപട്ടി ഇന്ദിരാനഗർ ഫൈസൽ (36) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ ആറിന് പുലർച്ചയാണ് കേസിനാസ്പദമായ സംഭവം. ഫൈസൽ ഒാടിച്ചിരുന്ന മൾട്ടി പർപ്പസ് യൂട്ടിലിറ്റി വാഹനം റോഡ് മുറിച്ചുകടന്ന സ്ത്രീയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
സി.സി.ടി.വി പരിശോധിച്ച പൊലീസ് വാഹനത്തിൽനിന്ന് മൃതദേഹം റോഡിൽ ഉപേക്ഷിച്ചതായ പ്രാഥമിക നിഗമനത്തിലായിരുന്നു. സംഭവം വൈറലാകുകയും ചെയ്തു. എന്നാൽ, അപകടമാണെന്നാണ് കണ്ടെത്തൽ. അഞ്ച് ദിവസത്തെ അന്വേഷണത്തിന് ശേഷം സംഭവത്തിൽ ഉൾപ്പെട്ട കാർ പൊലീസ് കണ്ടെത്തിയെങ്കിലും മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
ഫൈസലും ഭാര്യയും മൂത്ത സഹോദരനും തിരുച്ചിയിലുള്ള ഉമ്മയെ കണ്ട് കോയമ്പത്തൂരിലേക്ക് മടങ്ങവെയാണ് അപകടം. മരിച്ച സ്ത്രീയുടെ സാരി വാഹനത്തിൽ കുടുങ്ങി മൃതദേഹം വാഹനത്തിൽ തൂങ്ങുകയായിരുന്നു. മൃതദേഹം വാഹനത്തിൽനിന്ന് വേർപെടുത്തിയതാണ് മൃതദേഹം വലിച്ചെറിഞ്ഞതായി തെറ്റിദ്ധരിക്കപ്പെട്ടത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റിലായ ഫൈസലിനെ ട്രാഫിക് അന്വേഷണ വിഭാഗം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.