മാസ്​ക്​ ധരിക്കാത്തതിന്​ മകളുടെ കൺമുമ്പിൽ അമ്മയെ ക്രൂരമായി കയ്യേറ്റം ചെയ്​ത്​ പൊലീസ്​; വിഡിയോ വൈറലായതോടെ പ്രതിഷേധം

കോവിഡ്​ നിയന്ത്രണണത്തി​െൻറ പേരിലുള്ള പൊലീസി​െൻറ അതി​ക്രമം എല്ലാ അതിരുകളും ലംഘിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ നിന്നുള്ള ഒരു വിഡിയോ ദൃശ്യമാണ്​ പൊലീസി​െൻറ ക്രൂരമായ നടപടി തുറന്നു കാണിക്കുന്നത്​.

വീട്ടു സാധനങ്ങൾ വാങ്ങാൻ മകളോടൊപ്പം നഗരത്തിലെത്തിയ സ്​ത്രീയെയാണ്​ പുരുഷ പൊലീസും വനിതാ പൊലീസും ചേർന്ന് മർദിക്കുന്നത്​. മാസ്​ക്​ ധരിക്കാത്തതിനാണ്​ സ്​ത്രീയെ പൊലീസ്​ ക്രൂരമായി മർദിക്കുന്നത്​. മുഖത്തടിക്കുകയും മുടിയിൽ പിടിച്ചുവലിക്കുകയും ചെയ്യുന്നുണ്ട്​. പൊതു റോഡിൽ വെച്ചാണ്​ പൊലിസി​െൻറ ക്രൂരമായ കയ്യേറ്റം.

അമ്മയെ രക്ഷിക്കാൻ നിലവിളിച്ചുകൊണ്ട്​ ശ്രമിക്കുന്ന മകളെയും ദൃശ്യങ്ങളിൽ കാണാം. പുരുഷ പൊലീസുകാരനാണ്​ ആദ്യം സ്​ത്രീയെ മുടിയിൽ പിടിച്ചു വലിക്കുന്നത്​. മുടിയിൽ പിടിച്ച്​ വലിച്ച്​ വാഹനത്തിൽ കയറ്റാൻ വനിതാ പൊലീസും സഹായിക്കുന്നുണ്ട്​. അതിനിടയിൽ സ്​ത്രീ റോഡിൽ വീഴുന്നതും കാണാം.

​പൊലീസ്​ അമ്മയെ മർദിക്കു​േമ്പാൾ നിലവിളിച്ച്​ കൊണ്ടോടി നടക്കുന്ന മകൾ ആവും വിധം പൊലീസിനെ തടയാൻ ശ്രമിക്കുന്നുണ്ട്​. ഇവരെ വനിതാ പൊലീസ്​ തള്ളി മാറ്റുന്നതും കാണാം. സ്​ത്രീയെയും മകളെയും പൊലീസ്​ പൊതു റോഡിൽ വെച്ച്​ കയ്യേറ്റം ചെയ്യു​ന്നത്​ പലരും നോക്കിനിൽക്കുന്നുണ്ടെങ്കിലും ആരും ഇടപെടുന്നില്ല. സ്ത്രീയെ ഇടിക്കുകയും മുടിയിൽ പിടിച്ച്​ വലിക്കുകയും നിലത്തിട്ട്​ മർദിക്കുകയുമൊക്കെ ചെയ്യു​േമ്പാൾ മകൾ മാത്രമാണ്​ അവരെ വിടാൻ പൊലീസിനോട്​ കേണപേക്ഷിക്കുന്നത്​. മറ്റുള്ളവരെല്ലാം കാഴ്​ചക്കാരായി നിൽക്കുകയാണ്​.

പൊലീസ്​ മർദിക്കുന്നതി​െൻറ ദൃശ്യം സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതോടെ പ്രതിഷേധമുയർന്നിട്ടുണ്ട്​. എന്നാൽ, അധികൃതരാരും ഇതിനോട്​ പ്രതികരിച്ചിട്ടില്ല. എപ്രിൽ ആറിന്​ മധ്യപ്രദേശിലെ ഇൻഡോറിൽ സമാനമായ പൊലീസ്​ അതിക്രമം ഉണ്ടായിരുന്നു. മാസ്​ക്​ ധരിക്കാത്തതിന്​ ഒരാ​െള രണ്ട്​ പൊലീസുകാർ ചേർന്ന്​ ക്രൂരമായി മർദിക്കുകയായിരുന്നു അന്ന്​. 


Tags:    
News Summary - women brutally kicked by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.