ഗാന്ധിനഗർ: ഗുജറാത്ത് തെരഞ്ഞെടുപ്പിന് നാമനിർദേശം നൽകിയ നിമിഷത്തെ ഓർത്തെടുത്ത് ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യയും ബി.ജെ.പി സ്ഥാനാർഥിയുമായ രിവാബ ജഡേജ. ഭർത്താവിനൊപ്പം നാമനിദേശ പത്രിക സമർപ്പിക്കാൻ പോയത് ഒരു വൈകാരിക നിമിഷമായിരുന്നു. സ്ത്രീകൾക്ക് വിവാഹശേഷവും അവരുടെ സ്വപ്നങ്ങളെ പിന്തുടരാനും പൂർത്തിയാക്കാനും സാധിക്കുമെന്ന് മനസിലാക്കാനും ദമ്പതികൾക്ക് പ്രചോദനമാകാനും ഞാൻ ആഗ്രഹിക്കുന്നു. അവരുടെ ഭർത്താവിന്റെ പിന്തുണ അതിന് ശക്തി നൽകും -രിവാബ പറഞ്ഞു. ജാംനഗർ നോർത്തിലാണ് രിവാബ മത്സരിക്കുന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് ബി.ജെ.പി പ്രഖ്യാപിച്ച ആദ്യ സ്ഥാനാർഥി പട്ടികയിൽ തന്നെ രിവാബ സ്ഥാനം പിടിച്ചിരുന്നു.
'ഗുജറാത്തിൽ ഒരിക്കലും ത്രികോണ മത്സരം ഉണ്ടാകില്ല. ഗുജറാത്തിലില്ലാത്ത, വികസന പ്രവർത്തനങ്ങളൊന്നും നടത്താത്ത ഒരു പാർട്ടിയെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക' എന്നും അവർ ആംആദ്മി പാർട്ടിയെ സൂചിപ്പിച്ച് ചോദിച്ചു. 27 വർഷമായി ബി.ജെ.പിയാണ് ഗുജറാത്ത് ഭരിക്കുന്നത്.
നാമനിർദേശ പത്രിക സമർപ്പിച്ച ദിവസം ജഡേജ ഭാര്യയെ പ്രശംസിച്ചിരുന്നു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടരാനാണ് അവൾക്ക് ആഗ്രഹം. ആദ്യ തവണയാണ് രിവാബ എം.എൽ.എ സ്ഥാനാർഥിയാകുന്നത്. അവൾക്ക് ഒരുപാട് പഠിക്കാനുണ്ട്. കൂടുതൽ പുരോഗതിയുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എപ്പോഴും മറ്റുള്ളവരെ സഹായിക്കുന്ന സ്വഭാവമാണ് അവൾക്ക്. അതിനാലാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്നും ജഡേജ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.