ദരിദ്ര കുടുംബത്തിലെ സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ നൽകും- സോണിയ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ ദരിദ്ര കുടുംബത്തിലെ സ്ത്രീകൾക്ക് കോൺഗ്രസ് പ്രതിവർഷം ഒരു ലക്ഷം രൂപ നൽകുമെന്ന് സോണിയ ഗാന്ധി. സാമൂഹ്യ മാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സോണിയ ഗാന്ധിയുടെ വാഗ്ദാനം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സോണിയ ഗാന്ധി വീഡിയോയുമായി രംഗത്തെത്തിയത്.

സ്വാതന്ത്ര്യസമരം മുതൽ ആധുനിക ഇന്ത്യ കെട്ടിപ്പടുക്കാൻവരെയുള്ള കാലഘട്ടത്തിൽ സ്ത്രീകൾ വലിയ സംഭാവനകളാണ് ഇന്ത്യക്കായി ചെയ്തിട്ടുള്ളത്. സ്ത്രീകളുടെ ഈ കഠിനാധ്വാനത്തിന് ദരിദ്ര കുടുംബത്തിലെ ഒരു സ്ത്രീക്ക് കോൺഗ്രസ് പ്രതിവർഷം ഒരു ലക്ഷം രൂപ നൽകുമെന്ന് സോണിയ ഗാന്ധി പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലും കർണാടകയിലും ഇതിനോടകം തന്നെ 'മഹാലക്ഷ്മി' എന്ന ഈ പദ്ധതി നടപ്പാക്കി കഴിഞ്ഞു. അത് പലരുടെയും ജീവിതം മാറ്റി മറിച്ചുകൊണ്ടിരിക്കുകയാണ് . കോൺഗ്രസ് നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾക്ക് ഞങ്ങളെ വിശ്വസിക്കാം. ഞങ്ങളുടെ കൈകളിൽ നിങ്ങൾ സുരക്ഷിതരായിരിക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. അതേസമയം എല്ലാ സ്ത്രീ വോട്ടർമാരോടും മുടങ്ങാതെ വോട്ട് ചെയ്യാനും സോണിയ ഗാന്ധി വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.

രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലാം ഘട്ടം നടക്കുന്ന ഇന്ന് 96 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ നാലിനാണ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം

Tags:    
News Summary - Women from poor families will be given Rs 1 lakh per year - Sonia Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.