കേസ് ഒത്തുതീർപ്പാക്കാൻ വിസമ്മതിച്ചു; യുവതിയെ വീട്ടിൽ കയറി മർദിച്ചു; വസ്ത്രങ്ങൾ വലിച്ചുകീറി

ലഖ്നൗ: കോടതി കേസ് ഒത്തുതീർപ്പാക്കാൻ വിസമ്മതിച്ച യുവതിയെ വീട്ടിൽ കയറി മർദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി. ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ ന്യൂറിയ പ്രദേശത്താണ് സംഭവം. യുവതിയെ ഒരു സംഘം ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ബുധനാഴ്ചയോടെ പൊലീസ് സ്റ്റേഷനിലെത്തിയ യുവതി പ്രതികളെ പിടികൂടിയില്ലെങ്കിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ജൂലൈ 31നാണ് യുവതി അതിക്രമം സംബന്ധിച്ച പരാതി നൽകുന്നത്. ലോക്കൽ പൊലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടില്ലെന്നും യുവതി ആരോപിച്ചു.

അക്രമി സംഘം വീട്ടിലേക്ക് അതിക്രമിച്ച് ക‍യറുന്നതിന്‍റെയും അക്രമിക്കുന്നതിന്‍റേയും ദൃശ്യങ്ങൾ പ്രദേശവാസികൾ കാമറയിൽ പകർത്തുകയും പിന്നീട് സമാൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമാിരുന്നു.  

Tags:    
News Summary - Women who disagreed to settle the court case beaten, by group, clothes torn off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.