വനിത സംവരണ ബിൽ: മോദിക്ക് ‘നിരുപാധിക പിന്തുണ’ നൽകുന്ന രാഹുൽ ഗാന്ധിയുടെ കത്ത് വൈറൽ

ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ വനിത സംവരണം സംബന്ധിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പഴയ കത്ത് വൈറൽ. വനിത സംവരണ ബില്ലിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ അയച്ച കത്താണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്.

വനിത സംവരണ ബിൽ നടപ്പ് പാർലമെന്‍റ് മന്ദിരത്തിൽ അവതരിപ്പിക്കാനിരിക്കെ ജയ്റാം രമേശ് അടക്കം കോൺഗ്രസ് നേതാക്കൾ എക്സിൽ റീപോസ്റ്റ് ചെയ്തത്. ബിൽ പാസാക്കാൻ ‘നിരുപാധിക പിന്തുണ’ നൽകുമെന്നാണ് മോദിക്കയച്ച കത്തിൽ അന്ന് കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ വ്യക്തമാക്കുന്നത്.

'നമ്മുടെ പ്രധാനമന്ത്രി പറയുന്നത് അദ്ദേഹം വനിത ശാക്തീകരണത്തിന്‍റെ മുന്നണിപോരാളിയാണ് എന്നല്ലേ? അദ്ദേഹത്തിന് കക്ഷി രാഷ്ട്രീയത്തിൽ നിന്നുയർന്ന് പാർലമെന്‍റിൽ വനിത സംവരണ ബിൽ പാസാക്കാനുള്ള സമയമാണിത്. പ്രധാനമന്ത്രിക്ക് കോൺഗ്രസ് നിരുപാധിക പിന്തുണ നൽകും' -ജയ്റാം രമേശ് എക്സിൽ കുറിച്ചു.

രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്ത് 2010 മാർച്ച് ഒമ്പതിന് വനിത സംവരണ ബിൽ രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ, സമാജ്‌വാദി പാർട്ടിയുടെയും രാഷ്ട്രീയ ജനതാദളിന്‍റെയും ശക്തമായ എതിർപ്പിൽ ബിൽ‍ ലോക്സഭ കണ്ടില്ല. ഇതിന് ശേഷം 13 വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ബിൽ ലോക്സഭയിൽ എത്താൻ വഴിയൊരുങ്ങുന്നത്.

Tags:    
News Summary - Women's reservation bill: Rahul Gandhi's letter giving 'unconditional support' to Modi goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.