മുത്തലാഖ് അംഗീകരിച്ചു, എന്നാൽ വിവാഹപ്രായം ഉയർത്തുന്നത് അംഗീകരിക്കില്ലെന്ന് തെലങ്കാന വഖഫ് ബോർഡ്

ഹൈദരാബാദ്: മുത്തലാഖ് നിയമം അംഗീകരിച്ചത് പോലെ പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നിയമം അംഗീകരിക്കാനാവില്ലെന്ന് തെലങ്കാന വഖഫ് ബോർഡ് ചെയർമാൻ മുഹമ്മദ് സലിം. തെലങ്കാനയിലെ ഖാസിമാരുടെ യോഗത്തിന് ശേഷമാണ് ബോർഡ് ചെയർമാൻ നിലപാട് വ്യക്തമാക്കിയത്.

ഇസ്​ലാമിക നിയമപ്രകാരം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രായപൂർത്തിയായാൽ വിവാഹം ചെയ്യാൻ അനുമതിയുണ്ട്. നിയമപ്രകാരം വിവാഹപ്രായം 18 ആയി ഉയർത്തിയ നടപടി അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു, എന്നാൽ, 21 എന്ന വിവാഹപ്രായം അംഗീകരിക്കാനാകില്ലെന്നും മുഹമ്മദ് സലിം ചൂണ്ടിക്കാട്ടി.

ഹൈദരാബാദ് അടക്കം സംസ്ഥാനത്തിന്‍റെ വിവധ ഭാഗങ്ങളിൽ നിയമം പ്രാബല്യത്തിൽ വരും മുൻപേ പെൺകുട്ടികളുടെ വിവാഹം നടത്താൻ കുടുംബങ്ങൾ തിരക്കു കാണിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രമിക്കേണ്ടതില്ലെന്ന് സലിം വ്യക്തമാക്കി. ബിൽ സബ് കമ്മിറ്റിയുടെ പരിഗണനയിലാണ്.

നിയമം പ്രാബല്യത്തിൽ വരാൻ ഏകദേശം രണ്ടു വർഷത്തോളം കാലതാമസമെടുക്കും. ബില്ലിന്മേലുള്ള തുടർ നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യം പാർലമെന്‍റിൽ ഉന്നയിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരനോട് ആവശ്യപ്പെടുമെന്നും തെലങ്കാന വഖഫ് ബോർഡ് ചെയർമാൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - won't accept raise in marriageable age for women to 21 years: Telangana Wakf Board chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.