സൊണാലി ഗുഹ ബി.ജെ.പി അംഗത്വം സ്വീകരിക്കുന്ന ചടങ്ങ്​ (ഫയൽ ചിത്രം)

''മമതാ ദീദീ, മാപ്പ്​... ബി.ജെ.പിയിൽ ചേർന്നത്​ തെറ്റായിരുന്നു, തിരിച്ചെടുക്കണം' -പരസ്യമായി മാപ്പ്​ ചോദിച്ച്​ തൃണമൂൽ വിട്ട എം.എൽ.എ

കൊൽക്കത്ത: 'മമതാ ദീദീ, നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. എനിക്ക്​ മാപ്പേകണം... തിരികെ വന്ന്​ ശിഷ്​ടകാലം മുഴുവൻ നിങ്ങളുടെ സ്​നേഹവായ്​പിൽ കഴിയാൻ എന്നെ അനുവദിക്കണം'' -സോഷ്യൽ മീഡിയയിൽ ഇന്ന്​ വൈറലായ ഒരു മാപ്പപേക്ഷയാണിത്​. എഴുതിയത്​ പശ്​ചിമ ബംഗാളിലെ ബി.ജെ.പി നേതാവ്​. ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട്​ മുമ്പ്​ ബി.ജെ.പിയിൽ ചേക്കേറിയ മുൻ തൃണമൂൽ കോൺഗ്രസ്​ എം.എൽ.എ സോണാലി ഗുഹയാണ്​ പാർട്ടിമാറ്റം ​െതറ്റായ തീരുമാനമായിരുന്നുവെന്ന്​ വികാരഭരിതയായി ഏറ്റുപറഞ്ഞത്​.

പാർട്ടിയിലേക്ക്​ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്​ മുഖ്യമന്ത്രി മമത ബാനർജിക്ക് എഴുതിയ മാപ്പപേക്ഷ സോണാലി ഗുഹ തന്നെയാണ്​ പുറത്തുവിട്ടത്​. ''ഹൃദയം നുറുങ്ങിയാണ്​ ഞാൻ ഈ കത്തെഴുതുന്നത്​. തൃണമൂൽ വിടാനുള്ള തീരുമാനം വൈകാരിക എടുത്തുചാട്ടമായിരുന്നു. എനിക്ക് ബി.ജെ.പിയുമായി ഒത്തുപോകാനാവില്ല" -അവർ പറഞ്ഞു.

"ഒരു മത്സ്യത്തിന് വെള്ളത്തിൽ നിന്ന് മാറിനിൽക്കാൻ കഴിയാത്തതുപോലെ, നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. ദീദീ, ഞാൻ നിങ്ങളോട്​ മാപ്പ്​ തേടുന്നു. നിങ്ങൾ എന്നോട് ക്ഷമിച്ചില്ലെങ്കിൽ എനിക്ക് ജീവിക്കാൻ കഴിയില്ല. തിരികെവന്ന് എന്‍റെ ജീവിതകാലം മുഴുവൻ നിങ്ങളുടെ സ്​നേഹവായ്​പിൽ കഴിയാൻ ദയവായി എന്നെ അനുവദിക്കണം " -സോണാലി ആവശ്യപ്പെട്ടു.

തൃണമൂൽ കോൺഗ്രസിൽ നാല് തവണ എം‌.എൽ.‌എ ആയിരുന്നു ഇവർ. മുഖ്യമന്ത്രി മമതയുടെ നിഴൽ പോലെ കൂടെയുണ്ടായിരുന്ന സോണാലി, നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിലേക്ക് കൂടുമാറിയ തൃണമൂൽ നേതാക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുകയായിരുന്നു.

Tags:    
News Summary - 'Won't be able to live without Didi': BJP's Sonali Guha wants to rejoin TMC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.