ഡാന്യൂബിൽ വെള്ളം താഴ്ന്നപ്പോൾ കണ്ടത് രണ്ടാം ലോകയുദ്ധത്തിലെ പടക്കപ്പലുകൾ

പ്രഹോവോ (സെർബിയ): യൂറോപ്പിലാകെ കടുത്ത വരൾച്ച നേരിടുന്ന സാഹചര്യത്തിൽ പുഴകളും വറ്റുകയാണ്. യൂറോപ്പിലെ പ്രധാന നദികളിലൊന്നായ ഡാന്യൂബിലെ ജലനിരപ്പ് വലിയതോതിൽ താഴ്ന്നപ്പോൾ ദൃശ്യമായത് രണ്ടാം ലോകയുദ്ധത്തിൽ തകർന്ന ജർമനിയുടെ ഡസനിലധികം യുദ്ധക്കപ്പലുകൾ.

സെർബിയയുടെ നദീ തുറമുഖ നഗരമായ പ്രഹോവോയിലാണ് കപ്പലുകൾ ദൃശ്യമായത്. സോവിയറ്റ് സേനയുടെ തിരിച്ചടിയോടെ 1944ൽ പിൻവലിഞ്ഞ നാസി ജർമനിയുടെ 'കരിങ്കടൽ കപ്പൽപട'യിൽ പെട്ടതാണ് ഇവ. ഇപ്പോഴും വെള്ളം താഴുമ്പോൾ ഇത്തരം കപ്പലുകൾ യാത്രക്കും ചരക്കുനീക്കത്തിനും തടസ്സമാകാറുണ്ട്. എന്നാൽ, നിരവധി കപ്പലുകൾ ഒറ്റയടിക്ക് ദൃശ്യമാകുന്നത് ആദ്യമാണ്. ഇതിൽ പലതിലും ഇപ്പോഴും ടൺകണക്കിന് ആയുധങ്ങളും സ്ഫോടനവസ്തുക്കളുമുണ്ടെന്നാണ് കരുതുന്നത്.

Tags:    
News Summary - World War II Nazi shipwrecks in Danube River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.