അഹമ്മദാബാദ്: മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഈ ലോകത്തി ൽ ആരും സന്തോഷത്തിലല്ലെന്നും എല്ലാവരും പ്രക്ഷോഭം നടത്തുകയാണെന്നും ഭാഗവത് വ്യക്തമാക്കി. മിൽ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്നു. തൊഴിലാളികളും ഉടമകളും പ്രതിഷേധിക്കുന്നു. കുട്ടികളും അധ്യാപകരും പ്രതിഷേധിക്കുന്നു. എല്ലാവരിലും അസംതൃപ്തി പടരുകയാണെന്നും ഭാഗവത് പറഞ്ഞു.
100 വർഷം മുമ്പ് ഒരാൾക്കും ചിന്തിക്കാൻ കഴിയാത്ത പുരോഗതിയാണ് ഇന്ത്യയിലുണ്ടായിരിക്കുന്നത്. സന്തോഷത്തോടെയാണ് ഇന്ത്യയിൽ ജനങ്ങൾ ജീവിക്കുന്നത്. ആഗോള വിപണിയെന്ന ആശയത്തെ കുറിച്ച് വീണ്ടും സംസാരിക്കേണ്ട സമയമാണ് വരുന്നത്. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ഇന്ത്യയിൽ ഒരുപാട് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും ഭാഗവത് അവകാശപ്പെട്ടു.
ഇന്ത്യൻ മണ്ണിൽ നിന്നും അറിവ് നേടുന്നതിന് രാജ്യത്തെ യുവാക്കൾക്ക് താൽപര്യമില്ലെന്നും വിദേശരാജ്യങ്ങളിൽ പോകാനാണ് അവരുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.