ന്യൂഡൽഹി: ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി പ്രകാരം പെൻഷൻ നിഷേധിക്കപ്പെട്ട വിമുടത ഭടൻ ആത്മഹത്യ ചെയ്തതിനെ തുടർന്നുള്ള രാഷ്ട്രീയ പോര് മുറുകുന്നു. വിഷയത്തിൽ കേന്ദ്രസർക്കാറിനെ പ്രതിക്കൂട്ടിലാക്കി ശക്തമായ തിരിച്ചുവരവ് നടത്തിയ രാഹുൽഗാന്ധിക്ക് കനത്ത പ്രഹരവുമായി ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.
വിമുക്ത ഭടൻമാർക്ക് ഒരു റാങ്ക് ഒരു പെൻഷൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അഞ്ചു തവണ കോൺഗ്രസ് സർക്കാറിന് കത്തെഴുതിയിരുന്നു. 2010-2012 കാലയളവിൽ നാലു തവണ പ്രതിരോധ മന്ത്രിക്കും 2011ൽ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിക്കും കത്ത് നൽകിയിരുന്നു. എന്നാൽ ഒരു നടപടിയുമുണ്ടായില്ല. അന്ന് സർക്കാറിന് യാതൊരു താൽപര്യവുമില്ലാതിരുന്ന കാര്യമാണ് ബി.ജെ.പി സർക്കാർ നടപ്പാക്കിയപ്പോൾ ആരോപണവുമായി എത്തിയിരിക്കുന്നത്.
2008 ൽ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആൻറണി ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി അംഗീകരിച്ചില്ലെന്ന കാര്യവും രാഹുൽ ഗാന്ധി ഒാർമ്മിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ തുറന്ന കത്തിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.