ബംഗളൂരു: സമൂഹമാധ്യമങ്ങളിൽ കേന്ദ്ര സർക്കാർ അനിയന്ത്രിതമായ സെൻസർഷിപ് ഏർപ്പെടുത്തുന്നുവെന്ന പരാതിയുമായി യു.എസ് ആസ്ഥാനമായ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ‘എക്സ് ’ കർണാടക ഹൈകോടതിയിൽ പരാതി നൽകി.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സിന്റെ എ.ഐ ചാറ്റ് ബോട്ട് സംവിധാനമായ ‘ഗ്രോക്കി’ന്റെ ഉള്ളടക്കത്തിൽ കേന്ദ്ര സർക്കാറിന്റെ ഇടപെടലാണ് പരാതിക്കാധാരം. സർക്കാർ ഡിജിറ്റൽ സെൻസർഷിപ് നടപ്പാക്കുന്നുവെന്ന് എക്സ് നൽകിയ ഹരജിയിൽ ആരോപിക്കുന്നു.
എക്സിന്റെ പ്രീമിയം സർവിസായ ഗ്രോക്കിന്റെ ഫാക്ട് ചെക്കിങ്ങിന് വലിയ തോതിൽ ശ്രദ്ധ ലഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ യോഗ്യത സംബന്ധിച്ച ഗ്രോക്കിന്റെ മറുപടിയടക്കം കേന്ദ്രത്തെ പ്രകോപിപ്പിച്ചിരുന്നു.
ഉള്ളടക്കങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസുകൾ പിൻവലിക്കണമെന്നും എക്സിനെതിരായ നടപടികളിൽനിന്ന് കേന്ദ്ര സർക്കാറിനെ വിലക്കണമെന്നുമാണ് ആവശ്യം. ഹരജി മാർച്ച് 27ന് വീണ്ടും പരിഗണിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.