സഹായം വാഗ്​ദാനം ചെയ്​ത്​ മോദിക്ക്​ ചൈനീസ്​ പ്രസിഡൻറ്​ ഷീയുടെ സന്ദേശം

കോവിഡി​െൻറ രണ്ടാം തരംഗം അതിജീവിക്കാൻ പരിശ്രമിക്കുന്ന ഇന്ത്യക്ക്​ സഹായ വാഗ്​ദനവുമായി ചൈനീസ്​ പ്രസിഡൻറ്​ ഷീ ജിൻപിങ്​. കോവിഡിനെ നേരിടാൻ ​ൈചന എല്ലാ പിന്തുണയും ഉറപ്പു നൽകുന്നുവെന്ന്​ പ്രധാനമന്ത്രി മോദിക്ക്​ അയച്ച സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിന്​ ഇന്ത്യയുമായി സഹകരിക്കാൻ ഒരുക്കമാണെന്ന്​ ഷീ അറിയിച്ചു. കോവിഡി​െൻറ പുതിയ വ്യാപനത്തെ നേരിടാൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയുടെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ പിന്തുണയറിയിച്ച്​ കഴിഞ്ഞ ദിവസം ചൈനീസ്​ വിദേശകാര്യമന്ത്രി വാങ്​ യി രംഗത്തെത്തിയിരുന്നു. ചൈനയിൽ അതിവേഗം നിർമിച്ചുകൊണ്ടിരിക്കുന്ന കോവിഡ്​ പ്രതിരോധ ഉൽപന്നങ്ങളും ചികിത്സ ഉപകരണങ്ങളും എത്രയും പെ​െട്ടാന്ന്​ ഇന്ത്യയിൽ എത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

കോവിഡ്​ മനുഷ്യ കുലത്തി​െൻറ ശത്രുവാണെന്നും അന്താരാഷ്​ട്ര സമൂഹം ഒരുമിച്ചുണ്ടാകുമെന്നും ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ്​. ജയ്​ശങ്കറിനയച്ച കത്തിൽ വാങ്​ യി അറിയിച്ചിരുന്നു. കോവിഡിനെതിരെ പോരാടുന്ന ഇന്ത്യാ ഗവൺമെൻറിനും ജനങ്ങൾക്കും ചൈനയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

26000 വെൻറിലേറ്ററുകളും ഒാക്​സിജൻ ഉപകരണങ്ങളും ഏപ്രിലിൽ ഇന്ത്യയിലേക്ക്​ അയച്ചിട്ടുണ്ടെന്ന്​ ചൈനീസ്​ വിദേശ കാര്യ വക്​താവ്​ വെള്ളിയാഴ്​ച മാധ്യമങ്ങളോട്​ പറഞ്ഞു. മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന ചൈനയിലെ കമ്പനികൾ ഇന്ത്യയിലേക്ക്​ അയക്കാനായി ഉൽപാദനം വർധിപ്പിച്ചിട്ടുണ്ടെന്നും രാപ്പകൽ ഭേദമില്ലാതെ ആ കമ്പനികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ ഉപകരണങ്ങളും മരുന്നുമായി എപ്രിലിൽ മാത്രം 3800 ടൺ ഇന്ത്യയിലേക്ക്​ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തിയിൽ മാസങ്ങൾ നീണ്ട സൈനിക ഉരസലുകൾ ഇന്ത്യക്കും ചൈനക്കുമിടയിലെ ബന്ധത്തിൽ കഴിഞ്ഞ വർഷം വിള്ളലുകൾ വീഴ്​ത്തിയിരുന്നു. പല തലങ്ങളിൽ നടന്ന ചർച്ചകൾക്കൊടുവിലാണ്​ ഇരു സൈന്യങ്ങളും പിൻമാറാൻ ധാരണയായത്​. പാകിസ്​താനുമായി ചൈന തന്ത്രപരമായ ബന്ധം സൂക്ഷിക്കുന്നതുകൊണ്ട്​ സൂക്ഷ്​മതയോടെയാണ്​ ചൈനയുടെ ഇടപെടലുകളെ ഇന്ത്യ നിരീക്ഷിച്ചിരുന്നത്​.

2019 അവസാനം ചൈനയിലെ വുഹാനിലാണ്​ കോവിഡ്​ ആദ്യമായി മനുഷ്യനിൽ റിപ്പോർട്ട്​ ചെയ്യുന്നത്​. ശേഷം, കോവിഡ്​ വൈറസ്​ ലോകമാകെ പടരുകയായിരുന്നു. 

Tags:    
News Summary - xi offers help to fight covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.