സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ വാക്‌സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചു -യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിലുണ്ടായ പാളിച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശ്വന്ത് സിന്‍ഹ. സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനേകാള്‍ വാക്‌സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചെന്ന് അദ്ദേഹം ട്വിറ്ററില്‍ വിമര്‍ശിച്ചു.

ഒരു വീഡിയോ ക്ലിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് യശ്വന്ത സിന്‍ഹ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 'ഈ 10 സെക്കന്‍ഡ് വീഡിയോ മോദിയെ തുറന്നു കാണിക്കുന്നതാണ്. സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ ഇന്ത്യ വിദേശത്തേക്ക് കയറ്റി അയച്ചെന്ന് ഇന്ത്യന്‍ പ്രതിനിധി ഐക്യരാഷ്ട്ര സഭയെ അറിയിക്കുന്നതാണിത്. മോദി ഇപ്പോള്‍ ശരിക്കും ലോക നേതാവായി. ഇന്ത്യക്കാര്‍ക്ക് ഇനി നരകത്തിലേക്ക് പോകാം' -അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 2,81,386 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 4,106 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ കോവിഡ് മഹാമാരിമൂലം രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 2,74,390 ആയി. 35,16,997 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Tags:    
News Summary - Yashwant Sinha criticize PM modi in twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.