മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാറിനെതിരായ കർഷക സമരത്തിെൻറ ഭാഗമായി പൊലീസ് ഗ്രൗണ്ടിൽ സമരം ചെയ്യുന്ന മുതിർന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹക്ക് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിമാർ സിൻഹക്ക് പിന്തുണ പ്രഖ്യാപിച്ചത്.
യശ്വന്ത് സിൻഹയെ അറസ്റ്റ് ചെയ്ത നടപടി ശരിയായില്ലെന്നും അദ്ദേഹത്തെ ഉടൻ തന്നെ മോചിപ്പിക്കണമെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു. യശ്വന്ത് സിൻഹയെ കാണാൻ എം.പി ദിനേശ് ത്രിവേദിയെ അയക്കുമെന്നും അദ്ദേഹത്തിെൻറ സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നുമാണ് മമതാ ബാനർജി ട്വീറ്റ് ചെയ്തത്.
സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നുവെന്നാരോപിച്ച് നൂറുകണക്കിന് പരുത്തി, സോയാബീന്‍ കര്‍ഷകരാണ് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച അകോല ജില്ലാ കളക്ട്രേറ്റിന് പുറത്ത് സമരം നടത്തിയത്. വൈകുന്നേരം യശ്വന്ത് സിന്‍ഹയേയും കര്‍ഷകരേയും മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 9:50ന് വിട്ടയക്കാൻ തീരുമാനിച്ചെങ്കിലും കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാതെ സ്‌റ്റേഷന്‍ വിട്ടുപോകാന്‍ സിന്‍ഹയും കര്‍ഷകരും തയ്യാറായില്ല. തുടർന്നാണ് പോലീസ് ഗ്രൗണ്ടിൽ സമരം തുടരാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.