ന്യൂഡൽഹി: കേരളത്തിെൻറ മുഖ്യമന്ത്രിയാകാൻ വിരോധമില്ലെന്ന മുഖവുരയോടെ ബി.ജെ.പിയിൽ എത്തിയ ഇ. ശ്രീധരന് പാർട്ടിയുടെ പ്രായപരിധിച്ചട്ടം വിലങ്ങുതടിയാണെന്ന പരിഹാസവുമായി മുൻകേന്ദ്രമന്ത്രി യശ്വന്ത് സിൻഹ. 75 കഴിഞ്ഞാൽ മൂലക്കിരുത്തുന്നതാണ് പാർട്ടിയിൽ പുതിയ നേതൃത്വം നടപ്പാക്കുന്ന അലിഖിത നിയമം. എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ ഒരിക്കലും യോഗം ചേർന്നിട്ടില്ലാത്ത മാർഗദർശക മണ്ഡലിലേക്ക് അവരുടെ ശിഷ്യൻ ഒതുക്കിയത് അങ്ങനെയാണ്. അവരുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു.
പുതിയൊരു തുടക്കത്തിന് ശ്രീധരെൻറ 88 വയസ്സ് ഒരു തടസ്സമല്ല. ബി.ജെ.പിക്ക് ഒറ്റ എം.എൽ.എ മാത്രമുള്ള സംസ്ഥാനത്ത് അധികാരം പിടിച്ചാൽ മാത്രമാണ് അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ കഴിയുക. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന അശ്വമേധ യാഗം അനുസരിച്ചാണെങ്കിൽ കേരളത്തിലും അധികാരം പിടിച്ചേ തീരൂ. പക്ഷേ, കേരളം മോദിക്ക് കീഴടങ്ങാത്ത നാടാണ്.
യാഗത്തിന് പറ്റിയ സേനാധിപനാണ് ശ്രീധരൻ. പദവിയിൽ താൽപര്യമില്ലെങ്കിലും മുഖ്യമന്ത്രിയാകാൻ വിരോധമില്ല എന്നാണ് അദ്ദേഹത്തിെൻറയും നിലപാട്. 75 എന്ന പ്രായപരിധിച്ചട്ടം വേണമെങ്കിൽ വളയുന്നതാണെന്ന് പാർട്ടി നിയന്ത്രിക്കുന്നവർ പലവട്ടം തെളിയിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ബി.ജെ.പിയുടെ മുൻനേതാവു കൂടിയായ യശ്വന്ത് സിൻഹ പുതിയ ലേഖനത്തിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.