അഭ്യുദയകാംക്ഷികൾ അഭ്യർഥിച്ചു, ട്വിറ്ററിൽ തിരിച്ചെത്തി യശ്വന്ത്​ സിൻഹ; കാർഷിക സമരത്തെ പിന്തുണച്ച്​ വീണ്ടും ട്വീറ്റ്​

ന്യൂഡൽഹി: ട്വിറ്ററിലേക്ക്​ വീണ്ടും തിരിച്ചെത്തി ബി.ജെ.പി മുൻ നേതാവും കേന്ദ്രമന്ത്രിയുമായ​ യശ്വന്ത്​ സിൻഹ. സുഹൃത്തുക്കളുടേയും അഭ്യുദയകാംക്ഷികളുടേയും അഭ്യർഥന മാനിച്ചാണ്​ ട്വിറ്ററിലേക്ക്​ തിരിച്ചെത്തുന്നതെന്ന്​ യശ്വന്ത സിൻഹ പറഞ്ഞു. കർഷകസമരത്തെ കുറിച്ചായിരുന്നു രണ്ടാമതും ട്വിറ്ററിലേക്ക്​ തിരിച്ചെത്തിയതിന്​ പിന്നാലെയുള്ള സിൻഹയുടെ ട്വീറ്റ്​.

കർഷകർ റോഡിലിരിക്കു​േമ്പാൾ ഓഹരി വിപണികൾ മുന്നേറുകയാണ്​. ഇതാണ്​ നമ്മുടെ പുതിയ ഇന്ത്യ എന്നായിരുന്നു യശ്വന്ത്​ സിൻഹയുടെ ട്വീറ്റ്​.

നേരത്തെ ട്വിറ്ററിൽ നിന്ന്​ പിന്മാറുന്ന വിവരം ഖേദത്തോടെ അറിയിക്കുകയാണെന്ന്​ യശ്വന്ത്​ സിൻഹ വ്യക്​തമാക്കിയിരുന്നു. 

Tags:    
News Summary - Yashwant Sinha returns on Twitter; Tweet again in support of the Farmers Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.