രാമക്ഷേത്ര നിർമാണ ചടങ്ങിനെ പരിഹസിച്ച് മുൻ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ. ശിലാസ്ഥാപന ചടങ്ങിൽ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയിയെ വിളിക്കാത്തത് മോശമായിപ്പോയെന്നും യഥാർഥത്തിൽ അദ്ദേഹത്തിനെയാണ് മുഖ്യാതിഥി ആക്കേണ്ടിയിരുന്നതെന്നും സിൻഹ ട്വീറ്റ് ചെയ്തു.
‘ഒാഗസ്റ്റ് അഞ്ചിന് നടക്കുന്ന രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽ രഞ്ചൻ ഗൊഗോയിയെ വിളിക്കാത്തത് മോശമായിപ്പോയി. യഥാർഥത്തിൽ അദ്ദേഹത്തെയാണ് മുഖ്യാതിഥിയാക്കേണ്ടിയിരുന്നത്’ സിൻഹ ട്വിറ്ററിൽ കുറിച്ചു. ബാബറി മസ്ജിദ് കേസിൽ അവസാന വിധി പറഞ്ഞത് രഞ്ചൻ ഗൊഗോയിയായിരുന്നു.
പിന്നീട് അദ്ദേഹത്തെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുകയും ചെയ്തു. ബാബറി മസ്ജിദ് തകർക്കുന്നതിന് നേതൃത്വം നൽകിയവരെ ഭൂമിപൂജയ്ക്ക് ക്ഷണിക്കണെമന്ന് നേരത്തെ രാജ്യത്തെ ഹിന്ദുത്വവാദികൾ ആവശ്യപ്പെട്ടിരുന്നു.
It is very unfair not to invite Ranjan Gogoi to the foundation laying ceremony of the Ram Mandir in Ayodhya on August 5. In fact, he shd be the chief guest.
— Yashwant Sinha (@YashwantSinha) July 24, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.