അഹ്മദാബാദ്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പങ്കെടുത്ത ‘നമസ്തേ ട്രംപ്’ പരിപാടിയാണ് ഗുജറാത്തിൽ കോവിഡ് പടരാൻ കാരണമായതെന്ന കോൺഗ്രസിെൻറ വാദത്തെ പിന്തുണച്ച് മുൻ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ. ട്വിറ്ററിലൂടെയാണ് സിൻഹ മുൻ പാർട്ടിക്കും സർക്കാറിനുമെതിരെ വിമർശന ശരങ്ങളുതിർത്തത്. രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണക്കാരായി തബ്ലീഗ് ജമാഅത്തിനെ ചിത്രീകരിക്കുന്നവർ എന്തുകൊണ്ട് അഹമദാബാദിൽ നമസ്തേ ട്രംപ് പരിപാടി നടത്തി അവിെട രോഗം പടർത്തിയവരെ കാണാതെ പോകുന്നുവെന്ന് സിൻഹ ട്വിറ്റ് ചെയ്തു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത, ട്രംപിെൻറ സ്വീകരണ പരിപാടിയിലൂടെയാണ് രോഗം ഗുജറാത്തിൽ പടർന്നുപിടിക്കാനിടയാക്കിയത്. ഹോം ക്വാറൻറീൻ ലംഘനം കൂടുതലായി നടന്നു. മാധ്യമങ്ങൾ ഇക്കാര്യം അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഫെബ്രുവരിയിൽ നടത്തിയ നമസ്തേ ട്രംപ് മൂലമാണ് സംസ്ഥാനത്ത് 800 പേർ കോവിഡ് ബാധിച്ച് മരിക്കാനിടയായെന്ന ആരോപണവുമായി തിങ്കളാഴ്ചയാണ് കോൺഗ്രസ് രംഗത്തെത്തിയത്. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.
Case after case against Tablighi Jamaat for spreading Covid and perhaps rightly so. But what about those who organized the Namaste Trump event in Ahmadabad and spread Covid there?
— Yashwant Sinha (@YashwantSinha) May 28, 2020
The spread of Covid in Gujarat can be directly traced to the Trump event in Ahmadabad for which a large number of NRIs came there from various parts of the world. Home quarantine was observed more in breach. The media is ignoring this aspect.
— Yashwant Sinha (@YashwantSinha) May 26, 2020
നമസ്തേ ട്രംപ് പരിപാടിയുടെ സംഘാടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഹൈകോടതിയിൽ ഹരജി നൽകുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അമിത് ചാവ്ദ പറഞു. ജനുവരി 22ന് തന്നെ ലോകാരോഗ്യ സംഘടന മഹാമാരിയെക്കുറിച്ചുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകിയ സാഹചര്യം പോലും വിസ്മരിച്ചാണ് അധികൃതർ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പരിപാടി നടത്തിയതെന്നും കോൺഗ്രസ് ആേരാപിക്കുന്നു. കോവിഡ് മുന്നറിയിപ്പ് അവഗണിച്ച് മോദി തൻെറ പ്രതിച്ഛായ മാത്രം ലക്ഷ്യമിട്ടാണ് ഇത്തരം പരിപാടികൾ സംഘടിപ്പിച്ചതെന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ ഏറെപേർ ഉന്നയിക്കുന്നുണ്ട്.
ബി.ജെ.പിയുമായി ഏറെക്കാലമായി അകന്നുകഴിയുന്ന യശ്വന്ത് സിൻഹ മുമ്പും നിരവധി വിഷയങ്ങളിൽ കനത്ത വിമർശനമുയർത്തി പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. സി.എ.എ, എൻ.ആർ.സി വിഷയങ്ങളിലും കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും മോദിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. ലോക്ഡൗൺ കാലത്ത് ‘രാമായണം’ സീരിയൽ വീണ്ടും സംപ്രേഷണം ചെയ്ത നടപടിയെയും അദ്ദേഹം വിമർശിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ ‘തുക്ഡേ തുക്ഡേ’ സംഘത്തിൽ രണ്ടുപേരാണുള്ളതെന്നും രണ്ടുപേരും ബി.ജെ.പിയിലാണുള്ളതെന്നും യശ്വന്ത് സിൻഹ പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും ലക്ഷ്യമിട്ട് പറഞ്ഞിരുന്നു. ബി.ജെ.പിയുടെ പ്രമുഖ നേതാവായിരുന്ന യശ്വന്ത് സിൻഹ വാജ്‌പേയി മന്ത്രിസഭയില്‍ (1998-2002) ധനം, വിദേശകാര്യ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. പാർട്ടിയുടെ ദേശീയ നിർവാഹക സമിതി അംഗമായിരുന്ന ഇദ്ദേഹം അഭിപ്രായ ഭിന്നതകളെ തുടർന്ന് 2018ലാണ് പാർട്ടി വിട്ടതായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.