ന്യൂഡൽഹി: ജമ്മു-കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് ഭരണകൂടം അവകാശപ്പെടുന്നതു ം യാഥാർഥ്യവുമായി ഏറെ അന്തരമുണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സു പ്രീംകോടതി അനുമതി നേടി പാർട്ടി നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ശ്രീനഗറിൽ ചെന് നുകണ്ട് ഡൽഹിയിൽ മടങ്ങിയെത്തിയ യെച്ചൂരി വാർത്തലേഖകരുമായി സംസാരിക്കുകയായിരു ന്നു.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് യെച്ചൂരി ശ്രീനഗറിൽ എത്തിയത്. പൊലീസ് സുരക്ഷ അക മ്പടിയോടെ അദ്ദേഹത്തെ െഗസ്റ്റ് ഹൗസിൽ പാർപ്പിച്ചു. ഇൗ മാസം അഞ്ചു മുതൽ വീട്ടുതടങ്കലിൽ കഴിയുന്ന തരിഗാമിയെ ശ്രീനഗർ സിവിൽലൈൻസ് ഗുപ്കർ റോഡിലുള്ള വസതിയിൽ വൈകീട്ടു ചെന്നുകണ്ടു. പൊലീസാണു കൂട്ടിക്കൊണ്ടു പോയത്. വ്യാഴാഴ്ചതന്നെ മടങ്ങണമെന്ന് പൊലീസ് അഭ്യർഥിച്ചെങ്കിലും യെച്ചൂരി വിസമ്മതിച്ചു.
സുപ്രീംകോടതി അനുമതിയോടെ തരിഗാമിയുടെ ആരോഗ്യനില അറിയാനാണ് വന്നതെന്നും ഡോക്ടറെ കാണിക്കാതെ മടങ്ങില്ലെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു. അദ്ദേഹം നേരത്തേ ഡൽഹി എയിംസിൽ ചികിത്സ തേടിയിരുന്ന കാര്യവും ഒാർമിപ്പിച്ചു. ഇതേതുടർന്ന് ഡോക്ടർ തരിഗാമിയെ പരിശോധിച്ച് റിപ്പോർട്ട് നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ തരിഗാമിയുമായി നടത്തിയ കൂടിക്കാഴ്ച, ശ്രീനഗറിൽ താൻ കണ്ട കാര്യങ്ങൾ എന്നിവ വിശദീകരിച്ച് തിങ്കളാഴ്ച സുപ്രീംകോടതിക്കു സത്യവാങ്മൂലം നൽകും.
നാലു തവണ എം.എൽ.എയായ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കുടുംബത്തോടൊപ്പം വീട്ടുതടങ്കലിലാണ്. ഡൽഹിക്ക് മടങ്ങുന്നതിനു മുമ്പ് വെള്ളിയാഴ്ച രാവിലെയും യെച്ചൂരി തരിഗാമിയെ ചെന്നുകണ്ടു. തരിഗാമിക്കും കുടുംബാംഗങ്ങൾക്കും മറ്റാരെയും കാണാൻ അനുവാദമില്ലെന്നും അവിടേക്കു മറ്റാർക്കും പ്രവേശനം അനുവദിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.
െഗസ്റ്റ് ഹൗസിൽ രണ്ടുദിവസം തങ്ങിയ തനിക്കും ഇതായിരുന്നു അവസ്ഥ. പുറത്തെവിടെയും പോകാൻ കഴിഞ്ഞില്ല. ആർക്കും വന്നു കാണാനും കഴിഞ്ഞില്ല. എന്നാൽ, തരിഗാമിയുടെ വസതിയിലേക്കും വിമാനത്താവളത്തിേലക്കുമുള്ള യാത്രകളിൽ തനിക്കു മനസ്സിലായ ചില കാര്യങ്ങളുണ്ട്. സർക്കാർ പറയുന്നതും താൻ കണ്ടതും രണ്ടാണ്.
സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുന്ന സാഹചര്യത്തിൽ വിശദാംശങ്ങളിലേക്കു യെച്ചൂരി കടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.