ത്രിപുരയിലെ ത്രികോണ പോരാട്ടം പ്രതിപക്ഷ സഖ്യത്തെ തുണക്കും -​െയച്ചൂരി

അഗർത്തല: ത്രിപുരയിലെ ത്രികോണ പോരാട്ടം ഇടത്-കോൺഗ്രസ് സഖ്യത്തിന് സാധ്യതയേറ്റുന്നുണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഏതൊക്കെ സ്ഥാനാർഥികൾക്കാണ് വിജയസാധ്യതയെന്ന് പ്രാദേശിക നേതാക്കൾ വിലയിരുത്തുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നീക്കുപോക്കുണ്ടാക്കുമെന്നും, പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ യെച്ചൂരി പറഞ്ഞു.

കഴിഞ്ഞ തവണ ഗോത്രമേഖലയിലെ 20 സീറ്റുകളിൽ 18 എണ്ണവും ബി.ജെ.പിയാണ് ജയിച്ചതെന്നും അതു തടയുകയാ​ണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. 60 അംഗ സഭയിൽ 20 സീറ്റുകൾ ഗോത്രവർഗ സംവരണമാണ്. 2018ൽ ബി.ജെ.പി ജയിച്ച 36 സീറ്റുകളിൽ 20 എണ്ണവും ഈ മേഖലയിൽ നിന്നാണ്. ‘‘ഇത്തവണ ടിപ്ര മോതയുടെ വോട്ടുകൾ ഗോത്രമേഖലകളിൽ നിർണായകമായിരിക്കും. ബി.ജെ.പിക്കൊപ്പമുള്ള തദ്ദേശീയ പാർട്ടിയായ ഐ.പി.എഫ്.ടിക്ക് അഞ്ചു സീറ്റുമാത്രമേ നൽകിയിട്ടുള്ളൂ. കഴിഞ്ഞ തവണത്തെ ​നേട്ടം ആവർത്തിക്കാൻ ബി.ജെ.പിക്കാവില്ല. ഇത് ഇടത്-കോൺഗ്രസ് സഖ്യത്തിന് ഗുണമാകും’’ -യെച്ചുരി പറഞ്ഞു.

ഇടതു പാർട്ടികളുമായി പ്രാദേശിക നീക്കുപോക്ക് തള്ളിക്കളഞ്ഞിട്ടില്ലാത്ത ടിപ്ര മോതയുടെ സാന്നിധ്യം ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്നാണ് മിക്ക രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. കഴിഞ്ഞ അഭൂതപൂർവമായ മുന്നേറ്റം നടത്തിയ ബി.ജെ.പി 43.59 ശതമാനം വോട്ടുവിഹിതമാണ് നേടിയിരുന്നത്. സി.പി.എമ്മാകട്ടെ 42.22 ശതമാനവും. കോൺഗ്രസിന് ഏതാനും ശതമാനവും നേടാനായിരുന്നു. ഈ സാഹചര്യത്തി ൽ സഖ്യത്തിന് പ്രതീക്ഷകളേറെയാണെന്നും അദ്ദേഹം നീരീക്ഷിച്ചു.

Tags:    
News Summary - Yechuri on tripura elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.