ബംഗളൂരു: ബി.ജെ.പി വിജയിക്കുമെന്നും മെയ് 17ന് സത്യപ്രതിജ്ഞ നടത്തുമെന്നും പ്രവചിച്ച ബി.എസ് യെദിയുരപ്പക്ക് മാനസിക നില തെറ്റിയിരിക്കുകയാണെന്ന് സിദ്ധരാമയ്യ. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമെന്നതിന് ഒരു സംശയവുമില്ല. 224 ൽ 120 സീറ്റുകൾ കോൺഗ്രസ് നേടുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഇന്ന് രാവിലെ ബി.ജെ.പി 150 സീറ്റിൽ വിജയിക്കുമെന്നും ഫലപ്രഖ്യാപന ദിവസം ഡൽഹിയിൽ പോയി മോദിയെയും മന്ത്രിമാരെയും സന്ദർശിച്ച് മെയ് 17െല സത്യപ്രതിജ്ഞക്ക് ക്ഷണിക്കുമെന്നും യെദിയുരപ്പ പറഞ്ഞിരുന്നു. ഇതിെനയാണ് സിദ്ധരാമയ്യ വിമർശിച്ചത്.
യെദിയൂരപ്പയുടെത് അമിത ആത്മവിശ്വാസമാണോ എന്ന ചോദ്യത്തിന് ഇതൊരു തന്ത്രമാണെന്ന് െയദിയുരപ്പ കരുതുന്നുവെന്നും എന്നാൽ യഥാർഥത്തിൽ അദ്ദേഹത്തിെൻറ മാനസിക നിലയിൽ തകരാറുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബി.ജെ.പിക്ക് അവർക്ക് തോന്നുന്നെതന്തും പറയാം. എന്നാൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുക കോൺഗ്രസിനായിരിക്കും. അതിലൊരു സംശയവും വേണ്ട. കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
കർണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യ അധികാരം തിരിച്ചു പിടിക്കാൻ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. സംസ്ഥാനത്തിെൻറ 33 വർഷത്തെ ചരിത്രത്തിൽ ഒരു പാർട്ടിക്കും ഇതുവരെ ഭരണത്തുടർച്ച ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.