സ്വരാജ് പാര്‍ട്ടിയുമായി യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട സ്ഥാപകനേതാക്കളായ പ്രഫ. യോഗേന്ദ്ര യാദവും അഡ്വ. പ്രശാന്ത് ഭൂഷണും പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപംനല്‍കി. സ്വരാജ് ഇന്ത്യ എന്നു പേരിട്ട സംഘടനയുടെ അധ്യക്ഷന്‍ യോഗേന്ദ്ര യാദവാണ്. ഇവര്‍ക്കൊപ്പം പുറത്താക്കപ്പെട്ട അജിത് ഝാ ജനറല്‍ സെക്രട്ടറിയും ഫഹീം ഖാന്‍ ട്രഷററുമായി പ്രവര്‍ത്തിക്കും. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടശേഷം ആപ്പിലെ അസന്തുഷ്ടരെയും സമാന മനസ്കരെയും ഒരുമിപ്പിച്ച്  സ്വരാജ് അഭിയാന്‍ എന്ന സംഘടന രൂപവത്കരിച്ച് പ്രവര്‍ത്തിച്ചുവരുകയായിരുന്നു പ്രശാന്തും യോഗേന്ദ്രയും. 

മനുഷ്യാവകാശപ്രശ്നങ്ങളില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന അഭിയാന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടാത്ത സംഘടനയായി  പ്രശാന്ത് ഭൂഷണിന്‍െറ അധ്യക്ഷതയില്‍ തുടരുമെന്ന് യോഗേന്ദ്ര യാദവ് അറിയിച്ചു. ബദല്‍ രാഷ്ട്രീയപ്രവര്‍ത്തനം ഒരു പുണ്യകര്‍മമാണ് എന്ന് വിശേഷിപ്പിച്ച പ്രശാന്ത് ഭൂഷണ്‍ പാര്‍ട്ടി പൂര്‍ണ സ്വരാജും സുതാര്യതയും ഉറപ്പാക്കുമെന്നും വിവരാവകാശ നിയമത്തിനു കീഴില്‍ വരുന്ന ആദ്യ പാര്‍ട്ടിയാകുമെന്നും അവകാശപ്പെട്ടു.

വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ളെന്നും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ആപ്പില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ലോക്സഭാംഗം ധരംവീര്‍ ഗാന്ധി രൂപംനല്‍കുന്ന രാഷ്ട്രീയ മുന്നണിക്ക് പഞ്ചാബില്‍ പിന്തുണ നല്‍കും. പൂര്‍ണ അഭിപ്രായസ്വാതന്ത്ര്യമാണ് മറ്റു പാര്‍ട്ടികളില്‍നിന്നുള്ള ഏറ്റവും വലിയ വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Yogendra Yadav, Prashant Bhushan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.