ആഗ്ര: ബി.ജെ.പി നേതാക്കളുടെ വിവാദ പരാമർശങ്ങൾ കത്തി നിൽക്കവെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി േയാഗി ആദിത്യനാഥ് താജ്മഹൽ സന്ദർശിക്കാനെത്തി. പൊതു ശുചീകരണം പ്രോത്സാഹിപ്പിക്കാൻ ബേസ് ബോൾ െതാപ്പിയും ഗ്ലൗസും ധരിച്ച് താജ്മഹലിെൻറ പടിഞ്ഞാറെ ഗേറ്റിനു സമീപം പാർക്കിങ്ങ് ഏരിയയിൽ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം യോഗി ശുചീകരണം നടത്തി. യോഗിക്കും പ്രവർത്തകർക്കും ശുചീകരണം നടത്താൻ വേണ്ടി കുറച്ചു സ്ഥലം വൃത്തിയാക്കാതെ ഒഴിച്ചിടുകയായിരുന്നു അധികൃതർ. മുഖ്യമന്ത്രിയുെട സന്ദർശനത്തിന് മുന്നോടിയായി താജ് മഹലിലെ മറ്റിടങ്ങളെല്ലാം വൃത്തിയാക്കിയിരുന്നു.
ശുചീകരണത്തിനു ശേഷം അദ്ദേഹം താജ് മഹലിനുള്ളിൽ കയറി. അരമണിക്കൂറോളം അദ്ദേഹം താജ്‍മഹലിൽ ചെലവഴിക്കുമെന്നാണ് കരുതുന്നത്. താജ്‍മഹലിൽ നിന്ന് ആഗ്ര കോട്ടയിലേക്കുള്ള വിനോദ സഞ്ചാര പാതയുടെ തറക്കല്ലിടും. ആഗ്രയിൽ വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങൾക്കും യോഗി ആദിത്യനാഥ് തുടക്കമിടും.
താജ്മഹലിനെക്കുറിച്ചുള്ള ബി.ജെ.പി എം.എൽ.എ സംഗീത് സോമിെൻറയും എം.പി വിനയ് കത്യാറിെൻറയും വിവാദ പരമാർശങ്ങൾ ചർച്ചയാകുന്നതിനിടെയാണ് യോഗി ആദിത്യനാഥിെൻറ താജ്മഹൽ സന്ദർശനം. താജ്മഹലിനെതിരായ ബി.ജെ.പി നേതാക്കളുടെ വിവാദപ്രസ്താവനകള്‍ കടുത്ത വിമര്‍ശങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. നേതാക്കളുടെ പ്രസ്താവനകള്‍ വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞ് പാര്‍ട്ടി നേതൃത്വം കൈകഴുകിയെങ്കിലും വിവാദം ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിക്കുന്നത്.
താജ് നഗരത്തിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വികസന പദ്ധതികൾക്കായി 370 കോടി രൂപ സർക്കാർ ചെലവഴിക്കുമെന്ന് യോഗി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ടൂറിസം കൈപ്പുസ്തകത്തില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതിനു പിന്നാലെയാണ് ബിജെപി നേതാക്കളും വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയത്.
അതേസമയം, താജ്മഹലിന് മുന്നിൽ നിന്നുള്ള യോഗി ആദിത്യനാഥിെൻറ ഫോട്ടോക്കായി കാത്തിരിക്കുന്നുവെന്ന് യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.