ലഖ്നോ: ബി.ജെ.പിയുമായി അകന്നു കഴിയുന്ന യു.പി മന്ത്രി ഒ.പി രാജ്ഭറിെന മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. പിന്ന ാക്കക്ഷേമ വിഭാഗം മന്ത്രിയായിരുന്നു രാജ്ഭർ. രാജ്ഭറിനെ ഒഴിവാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുെട ആവശ്യം ഗവർണർ രാം നായിക് അംഗീകരിച്ചു.
ബി.ജെ.പിയുമായി അകന്നു കഴിയുന്ന സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി അധ്യക്ഷനാണ് രാജ്ഭർ. 2017 മുതൽ യു.പി മന്ത്രിസഭയിൽ അംഗമായിരുന്ന രാജ്ഭർ ഒരു വർഷമായി മുഖ്യമന്ത്രിയുടെ പരസ്യ വിമർശകനാണ്.
കഴിഞ്ഞ മാസം തന്നെ രാജിക്കത്ത് നൽകിയിരുന്നുവെന്നാണ് രാജ്ഭറിൻെറ അവകാശവാദം. എക്സിറ്റ് പോളിൽ ബി.ജെ.പിക്ക് വൻ വിജയം പ്രവചിച്ചതിൻെറ പിറ്റെന്നു തന്നെ അദ്ദേഹത്തെ പുറത്താക്കുകയാണ് ബി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.