പുരുലിയ (പശ്ചിമബംഗാൾ): ശാരദ ചിട്ടി ഫണ്ട് കേസിൽ അഴിമതിക്കാരനെ രക്ഷിക്കാനാണ് മുഖ് യമന്ത്രി മമത ബാനർജി താൽപര്യപ്പെടുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദ ിത്യനാഥ്. ബി.ജെ.പി റാലിയിൽ പെങ്കടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
അഴിമതിക്കാരനായ പൊലീസ് ഒാഫിസറെ രക്ഷിക്കാനാണ് മമതയുടെ ശ്രമം. ഭരണഘടന മൂല്യങ്ങൾ ലംഘിച്ച് ഒരു മുഖ്യമന്ത്രി ധർണ നടത്തിയത് നാണക്കേടാണ്. അഴിമതി പുറത്തുവരാതിരിക്കാനാണ് അവർ ശ്രമിക്കുന്നത് -യോഗി തുടർന്നു.
അഴിമതിക്കാരെ രക്ഷിക്കാൻ സമരം നടത്തിയ മുഖ്യമന്ത്രി മമത ബാനർജി ഉടൻ രാജിവെക്കണമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിജയ് വർഗിയ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.