ലഖ്നോ: യോഗി ആദിത്യ നാഥിൻെറ അലി-ബജ്രംഗ്ബലി എന്ന പ്രയോഗത്തെ പരിഹസിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. അലിയും ബജ്രംഗ് ബലിയും നമ്മുടേതാണ്. നമുക്ക് രണ്ട് പേരെയും വേണം. ബജ്രംഗ് ബലി ദലിത് വിഭാഗക്കാരനാണെന്ന് യോഗി തന്നെ പറഞ്ഞിട്ടുണ്ട്. അലിയുടേയോ ബജ്രംഗ് ബലിയുടേയോ വോട്ട് യോഗിക്ക് കിട്ടുന്നില്ലെന്ന് ജനങ്ങളായ നിങ്ങൾ ഉറപ്പുവരുത്തണമെന്നും മായാവതി പറഞ്ഞു.
മുസ്ലിം വോട്ടുകളും ദലിത് വോട്ടുകളും ഉദ്ധരിച്ചായിരുന്നു മായാവതിയുടെ പ്രസ്താവന. ഉത്തർപ്രദേശിലെ ബദൗനിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും റാലിയിൽ പങ്കെടുത്തിരുന്നു.
നമോ.. നമോ.. എന്ന് പറഞ്ഞ്കൊണ്ടിരിക്കുന്നവരെല്ലാം പിൻവാങ്ങി ‘ജയ് ഭീം’ എന്ന പറയുന്നവർ മുന്നോട്ട് വരുന്ന കാഴ്ചയാണ് എങ്ങും. ഘട്ബന്ധൻ യു.പിയിൽ ചരിത്രം സൃഷ്ടിക്കുമെന്നും മായാവതി കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ മായാവതി ഇത്തവണയും കൂരെമ്പയ്തു. വോട്ട് ലഭിക്കുന്നതിന് വേണ്ടി ബി.ജെ.പിയും കോൺഗ്രസും വ്യാജ വാഗ്ദാനങ്ങൾ നൽകുകയാണെന്ന് മായാവതി ആരോപിച്ചു. ജനങ്ങളോട് ബി.ജെ.പിയുടെയും കോൺഗ്രസിൻെറയും വ്യാജ വാഗദാനങ്ങളിൽ വീഴരുതെന്ന് അവർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.