കോൺഗ്രസ് നേതാവ് അുത്തിടെ ബ്രിട്ടീഷ് സന്ദർശനത്തിനിടെ ഇന്ത്യയിലെ ഭരണകൂടം വിതക്കുന്ന വംശീയ വെറുപ്പിനെയും വിദ്വേഷത്തെയും സംബന്ധിച്ച് സംസാരിച്ചിരുന്നു. അതിനെതിരെ വളരെ രൂക്ഷമായാണ് ബി.ജെ.പി-സംഘ്പരിവാർ നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയത്. മോദിയെ വിമർശിച്ചതിലൂടെ രാഹുൽ ഗാന്ധി രാജ്യത്തെ അപകീർത്തിപ്പെടുത്തി എന്നാണ് ബി.ജെ.പി ആരോപിച്ചത്.
പ്രധാനമന്ത്രി മോദി തന്നെ രാഹുൽ ഗാന്ധിക്കെതിരെ രമഗത്തെത്തുകയായിരുന്നു. ഇതിന് രൂക്ഷ മറുപടിയുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ്. "നിങ്ങളുടെ നയങ്ങളെ വിമർശിച്ചാൽ അത് എങ്ങനെയാണ് രാജ്യത്തിന് എതിരെയുള്ള വിമർശനം ആകുന്നത്. നിങ്ങൾ ഒരു പ്രധാനമന്ത്രി മാത്രമാണ്. നിങ്ങൾ രാജ്യമോ സ്രഷ്ടാമോ അല്ല" -കോൺഗ്രസ് നേതാവ് പവൻ ഖേര ഞായറാഴ്ച പറഞ്ഞു.
ഇന്ത്യയിൽ ജനാധിപത്യം അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നായിരുന്നു യു.കെയിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചത്. ഇതിന് കർണാടകയിൽ തെരഞ്ഞെടുപ്പിന് മുൻകൂറായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മോദി ഇന്ത്യയെ നാണംകെടുത്തി എന്ന നിലക്കാണ് അവതരിപ്പിച്ചത്. ഇതിനെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.