ചെന്നൈ: അണ്ണാ സർവകലാശാലക്ക് കീഴിലുള്ള എൻജിനീയറിങ് കോളജുകളിൽ സെമസ്റ്റർ പരീക്ഷക്ക് പുസ്തകങ്ങൾ നോക്കി ഉത്തരമെഴുതാൻ അനുമതി.
ആവശ്യമെങ്കിൽ ഇൻറർനെറ്റ് സൗകര്യവും ഉപയോഗപ്പെടുത്താവുന്നതാണെന്ന് യൂനിവേഴ്സിറ്റി കേന്ദ്രങ്ങൾ അറിയിച്ചു. ഗിണ്ടിയിലെ എൻജിനീയറിങ് കോളജ്, ക്രോംപട്ടിലെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി എന്നിവ ഉൾപ്പെടെ യൂനിവേഴ്സിറ്റിയുടെ നാല് കാമ്പസുകളിലെ 2021 ഏപ്രിൽ/മേയ് മാസങ്ങളിലെ യു.ജി, പി.ജി 2, 4, 6 തിയറി സെമസ്റ്റർ പരീക്ഷകളാണ് ഇത്തരത്തിൽ നടത്തുക.
അതേസമയം, അവസാന സെമസ്റ്റർ വിദ്യാർഥികൾക്ക് ഇൗ സൗകര്യം ലഭ്യമാവില്ല. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിലാണ് നടപടി. സർവകലാശാലയുടെ സംസ്ഥാനത്തെ മറ്റു അഫിലിയേറ്റഡ് എൻജിനീയറിങ് കോളജുകളിലും ഒാപൺ ബുക് പരീക്ഷാ സമ്പ്രദായം നടപ്പാക്കാൻ ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.