ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. യോഗിക്ക് നാലു ദിവസം മാത്രമാണ് ശേഷിക്കുന്നതെന്ന് അജ്ഞാതന്‍റെ ഭീഷണി സന്ദേശത്തിൽ പറയുന്നു.
വാട്സ്ആപ് എമർജന്‍സി നമ്പറായി 112 ലാണ് യു.പി െപാലീസിന് ഭീഷണിസന്ദേശമെത്തിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. ഏപ്രിൽ 29ന് വൈകീട്ടാണ് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.
ആദ്യമായല്ല യോഗിക്ക് വധഭീഷണി സന്ദേശം ലഭിക്കുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബർ, നവംബർ, ഡിസംബർ എന്നീ മാസങ്ങളിൽ തുടർച്ചയായി ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
നവംബറിൽ 15കാരൻ യു.പി െപാലീസിന് സന്ദേശം അയക്കുകയായിരുന്നു. 112 എന്ന ഹെൽപ്പ്ലൈൻ നമ്പറിലാണ് സന്ദേശം ലഭിച്ചത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൗമാരക്കാരനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്ത് ജുവൈനൽ ഹോമിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
2017 മുതൽ വി.വി.ഐ.പി ഇസഡ് പ്ലസ് സുരക്ഷയിലാണ് യോഗി ആദിത്യനാഥ്. യോഗിക്കൊപ്പം 25 മുതൽ 28 വരെ കമാൻഡോ അംഗങ്ങളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.