ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ആർ.എസ്.എസിന്‍റെ അവലോകന യോഗത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ മഹുവ മൊയ്ത്ര. ദേശീയ വിദ്യാഭ്യാസ നയം പാർലമെന്‍റിലോ സംസ്ഥാനങ്ങളുമായോ ചർച്ച ചെയ്തില്ല. എന്നാൽ അവ വിശദീകരിക്കാൻ ആർ.എസ്.എസിന്‍റെ യോഗത്തിൽ പങ്കെടുത്തുവെന്നായിരുന്നു മഹുവയുടെ പ്രതികരണം.
'നിങ്ങൾ ജീവിക്കുന്നത് ഒരു ചാണക ഭരണത്തിന് കീഴിലാണെന്ന് നിങ്ങൾക്ക് അറിയാം. ദേശീയ വിദ്യാഭ്യാസ നയം പാർലമെന്‍റിലോ സംസ്ഥാനങ്ങളുമായോ ഇതുവരെ ചർച്ച ചെയ്തിട്ടില്ല. പക്ഷേ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ആർ.എസ്.എസിന് അവ വിശദീകരിക്കാൻ എൻ.ഇ.പി വർക്ഷോപ്പിൽ പങ്കെടുക്കുന്നു' -മഹുവ ട്വീറ്റ് ചെയ്തു.
ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതുമായി ബന്ധെപ്പട്ട് വിശദാംശങ്ങൾ ചർച്ചെചയ്യാൻ ആർ.എസ്.എസ് രണ്ടുദിവസത്തെ അവലോകന യോഗം ഡൽഹിയിൽ സംഘടിപ്പിച്ചിരുന്നു. ആർ.എസ്.എസ് നേതാക്കൾക്കൊപ്പം േകന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും മറ്റു മുതിർന്ന ബി.ജെ.പി നേതാക്കളും യോഗത്തിൽ പെങ്കടുത്തിരുന്നു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും ജിതേന്ദ്ര സിങ്ങും പരിപാടിയിൽ പെങ്കടുത്തവരിൽ ഉൾപ്പെടും.
വിദ്യാ ഭാരതി, ഭാരതീയ ശിക്ഷ സംസ്കൃതി ഉത്തൻ ന്യാസ്, ഭാരതീയ ശിക്ഷ മന്ദൽ, എ.ബി.വി.പി തുടങ്ങിയ സംഘടന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.
1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് പകരമാണ് പുതിയ വിദ്യാഭ്യാസ നയം. സ്കൂൾ വിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും അടിസ്ഥാനപരമായ മാറ്റം വരുത്തുന്നതാണ് നയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.