മുംബൈ: ബിഹാർ തെരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവെച്ച ശിവസേനയെ 'ശവസേന'യെന്ന് വിളിച്ച ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിെൻറ ഭാര്യ അമൃതക്ക് മറുപടിയുമായി ശിവസേന. വാക്കുകളിലെ എല്ലാ അക്ഷരങ്ങൾക്കും പ്രാധാന്യമുണ്ടെന്ന് ഓർമിപ്പിച്ചായിരുന്നു ശിവസേന വക്താവ് നീലം ഗോറയുടെ മറുപടി.
'നിങ്ങളുടെ പേരിലെ ആദ്യ അക്ഷരമായ 'അ' എടുത്തുമാറ്റി 'മൃത' അവസ്ഥയിലേക്ക് പോകരുത്. അമൃതയുടെ പേരിലെ 'അ' അക്ഷരത്തിെൻറ പ്രാധാന്യം മനസിലാക്കണം. ദീപാവലി ആഘോഷങ്ങൾക്കിടെ മോശം ചിന്തകൾ മനസിൽ നിറക്കരുത്' -നീലം ഗോറ പറഞ്ഞു. 'മൃത' എന്നാൽ മറാത്തിയിൽ 'മരണപ്പെട്ട' എന്നാണ് അർഥം.
തെരഞ്ഞെടുപ്പിലെ ശിവസേനയുടെ മോശം പ്രകടനത്തെ വിമർശിച്ച് അമൃത രംഗത്തെത്തുകയായിരുന്നു. 'എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നത്. സ്വന്തം സഹപ്രവർത്തകരായ കോൺഗ്രസിനെ 'ശവസേന' കൊലപ്പെടുത്തി. മഹാരാഷ്ട്രയിൽ അവർ എവിടെയാണെന്നതിൽ പ്രശ്നമില്ല. പക്ഷേ ബിഹാറിൽ അവരെ യഥാർഥ സ്ഥലത്ത് നിർത്തിയതിൽ നന്ദി അറിയിക്കുന്നു' -ഇതായിരുന്നു അമൃതയുടെ ട്വീറ്റ്.
ബിഹാറിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതല ദേവേന്ദ്ര ഫഡ്നാവിസിനായിരുന്നു. അവിടെ മത്സരത്തിനിറങ്ങിയ ശിവസേനക്ക് ഒരു സീറ്റുപോലും നേടാൻ കഴിഞ്ഞില്ല. മിക്ക സ്ഥാനാർഥികൾക്കും കെട്ടിവെച്ച പണം പോലും നഷ്ടമായിരുന്നു. ശിവസേനയും കോൺഗ്രസും മഹാസഖ്യത്തിനൊപ്പമായിരുന്നു മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.