ന്യൂഡൽഹി: വന്ദേമാതരം ചൊല്ലാതെ അഫ്സൽ ഗുരുവിനാണോ വന്ദനം പറയേണ്ടതെന്ന് വിശ്വഹിന്ദു പരിഷത്ത് പരിപാടിയിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ‘ദേശസ്നേഹം, സംസ്കാരം എന്നിവയോട് കുറച്ച് താൽപര്യക്കുറവാണുള്ളത്. നിങ്ങൾ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കുകയാണോ എന്നൊക്കെ ചോദിക്കും. വന്ദേമാതരത്തെ കുറിച്ചും വിവാദം ഉണ്ടാവുന്നു. വന്ദേമാതരം എന്നാൽ മാതാവേ വന്ദിക്കുന്നുവെന്നാണ് അർഥം. ഇതിലെന്താണ് പ്രശ്നം.
മാതാവിന് വന്ദനം ചൊല്ലിയില്ലെങ്കിൽ പിന്നെ ആർക്ക് വന്ദനം പറയും. അഫ്സൽ ഗുരുവിനോ’ - വെങ്കയ്യ നായിഡു ചോദിച്ചു. ആർ.എസ്.എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, ബി.ജെ.പി ജനറൽ സെക്രട്ടറി റാം മാധവ് തുടങ്ങിയവർ ഉൾപെട്ട വേദിയും സദസ്സും കൈയടിയോടെയാണ് വെങ്കയ്യ നായിഡുവിെൻറ വാക്കുകളെ സ്വീകരിച്ചത്. വി.എച്ച്.പി മുൻ നേതാവ് അശോക് സിംഗാളിനെ കുറിച്ചുള്ള പുസ്തക പ്രകാശനച്ചടങ്ങിലായിരുന്നു പ്രസംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.