ന്യൂഡൽഹി: ഹരിയാനയിലെ പാനിപ്പത്തിൽ വിദ്വേഷ ആക്രമണത്തിന് ഇരയായി ഇഖ്ലാഖ് എന്ന 28കാരെൻറ കൈ അറുത്തുമാറ്റിയ സംഭവത്തിൽ കേസ് ഒത്തുതീർക്കാൻ പൊലീസ് ആവശ്യപ്പെട്ടതായി ബന്ധുക്കൾ. പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന പൊലീസ്, രന്ദിർ സൈനി എന്നയാൾ തെൻറ സഹോദരനെതിരെ കള്ളക്കേസ് നൽകുന്നതു വരെ ട്രെയിൻ അപകടം എന്നായിരുന്നു പറഞ്ഞിരുന്നത്.
ഇേപ്പാൾ ഇരുകൂട്ടരും പരസ്പരം ധാരണയിലെത്തണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നതെന്നും ഇഖ്ലാഖിെൻറ സഹോദരൻ ഇക്റം സൽമാനി പറഞ്ഞു. കേസ് ഇപ്പോൾ രാഷ്ട്രീയപരമായി മാറിയിട്ടുണ്ട്. ശക്തരായ ആളുകൾ പറയുന്നത് സത്യമായിട്ടും തങ്ങളെപ്പോലുള്ള പാവപ്പെട്ടവർ പറയുന്നത് നുണയായിട്ടുമാണ് ചിത്രീകരിക്കുന്നതെന്ന് സഹോദരനെതിരെ നൽകിയ പീഡനക്കേസ് ചൂണ്ടിക്കാട്ടി ഇക്റം പറയുന്നു.
കടുത്ത ആക്രമണമാണ് അവൻ നേരിട്ടത്. ചെറുപ്പവും ശക്തനുമായതിനാൽ ശരീരം അതിനെ നേരിടാൻ കഴിഞ്ഞു. ബോധം വീണ്ടെടുക്കാൻ നാല് ദിവസമെടുത്തു. സഹോദരന് എന്തെങ്കിലും നീതി ലഭിക്കുമോ എന്നത് സംശയമാണ്. എന്നാലും, തെൻറ അവസാന ശ്വാസംവരെ അവെൻറ നീതിക്കുവേണ്ടി പോരാടുമെന്നും 40കാരനായ ഇഖ്റം പറഞ്ഞു.
ബാർബർ തൊഴിലാളിയായ ഇഖ്ലാഖ് ജോലിതേടിയാണ് പാനിപ്പത്തിൽ എത്തിയത്. കൃഷ്ണപൂരിലുള്ള പാർക്കിൽ ഇരിക്കുകയായിരുന്ന ഇഖ്ലാഖിെൻറ സമീപമെത്തിയ നാല് യുവാക്കൾ പേരു ചോദിച്ച് മതം മനസ്സിലാക്കിയതിനുശേഷം ആക്രമിച്ച് റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് സമീപത്തുള്ള വീട്ടിലെത്തി വെള്ളം ആവശ്യെപ്പട്ട ഇഖ്ലാഖിെന അതേ ആളുകൾ വീണ്ടും ആക്രമിച്ചു.
ഇതിനിടയിൽ ഇഖ്ലാഖിെൻറ 786 എന്ന് ആലേഖനംചെയ്ത വലതു കൈ ശ്രദ്ധയിൽപ്പെട്ട സംഘം കൈ അറുത്തുമാറ്റുകയും അപകടമാണെന്ന് വരുത്തിത്തീർക്കുന്നതിനുവേണ്ടി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചുവെന്നുമാണ് കേസ്. തൊട്ടുപിറകെ ഇഖ്ലാഖ് ഏഴു വയസ്സുകാരനെ തട്ടിക്കൊണ്ടുേപായി പീഡിപ്പിക്കാൻ ശ്രമിച്ചതായി മറുപക്ഷവും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.