വൈറലാവാൻ ട്രെയിൻ എൻജിൻ ബൈക്കിൽ കെട്ടിവലിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

മുസഫർനഗർ: സമൂഹ മാധ്യമങ്ങളിൽ വൈറലാവാൻ പലരും ചെയ്ത്കൂട്ടുന്ന കാര്യങ്ങൾ പലപ്പോഴും വാർത്തയാകുകയും നിയമനടപടിക്ക് കാരണമാകുകയും ചെയ്യാറുണ്ട്. പലരുടെയും ജീവൻ തന്നെ അപകടത്തിലായതും നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഉത്തർ പ്രദേശിലെ മുസഫർ നഗറിൽനിന്നും റിപ്പോർട്ട് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ ട്രെയിൻ എൻജിൻ ബൈക്കിൽ കെട്ടി വലിക്കാൻ ശ്രമിക്കുകയും ഇത് മൊബൈലിൽ പകർത്തുകയുമായിരുന്നു യുവാവ്.

നിർത്തിയിട്ട ട്രെയിൻ എൻജിനിൽ വടം കെട്ടി അത് ബൈക്കിൽ ബന്ധിക്കുകയായിരുന്നു യുവാവ്. തുടർന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ബൈക്കിന് രജിസ്ട്രേഷൻ നമ്പറും ഇല്ലായിരുന്നു. ദിയോബന്ദ്-റൂർക്കി റെയിൽവേ ലൈനിൽ നടന്ന സംഭവത്തിൽ ദിയോബന്ദിലെ മജോല ഗ്രാമത്തിലെ വിപിൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രജിസ്ട്രേഷൻ നമ്പറില്ലാത്ത ബൈക്കിലാണ് യുവാവ് സ്റ്റണ്ട് നടത്തിയത്. സ്റ്റണ്ട് നടത്തുന്നതിനിടെ യുവാവിന് പരിക്കേറ്റിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതടക്കം കുറ്റം ചുമത്തി മുസഫർനഗർ ജി.ആർ.പി പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

Tags:    
News Summary - Youth Attempts To Pull Train Engine With Bike For Social Media Reels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.