പറ്റ്ന: കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബക്ക് നേരെ മഷിയേറ്. പ്രളയ കെടുതി നേരിടുന്നതിൽ സർക്കാർ ജാഗ്രത പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം അരങ്ങേറിയത്.
ഡെങ്കു രോഗികൾ ചികിത്സയിൽ കഴിയുന്ന പറ്റ്ന മെഡിക്കൽ കോളജിൽ എത്തിയപ്പോഴായിരുന്നു സംഭവം. ആശുപത്രിയിൽ നിന്ന് വാഹനത്തിലേക്ക് കയറവെയാണ് മന്ത്രിക്ക് നേരെ രണ്ട് യുവാക്കൾ മഷി എറിഞ്ഞത്.
ഡെങ്കുപനി ബാധിച്ച് നിരവധി പേർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രളയത്തെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുണ്ട്.
#WATCH Bihar: A man threw ink on Union Minister of State for Health & Family Welfare Ashwini Choubey while he was visiting dengue patients at Patna Medical College & Hospital. The man managed to escape. Minister says "Ink thrown on public, democracy and the pillar of democracy." pic.twitter.com/gVxsfdLz8d
— ANI (@ANI) October 15, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.