ന്യൂഡൽഹി: ഖലിസ്താൻ നേതാവ് ഹർദീപ്സിങ് നിജ്ജർ കഴിഞ്ഞ ജൂണിൽ വെടിയേറ്റു മരിച്ചതിനെക്കുറിച്ച് കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷന്റെ (സി.ബി.സി) റിപ്പോർട്ടിന് ഇന്ത്യയിൽ വിലക്ക്. കേന്ദ്രസർക്കാറിന്റെ നിർദേശപ്രകാരമാണ് യൂട്യൂബ് ഇത് വിലക്കിയതെന്ന് സി.ബി.സി വിശദീകരിച്ചു.
നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ 45 മിനിറ്റ് ഡോക്യുമെന്ററിയാണ് യൂട്യൂബിലുള്ളത്. കൊലപാതക ദൃശ്യങ്ങളും ‘ദി ഫിഫ്ത് എസ്റ്റേറ്റ്’ എന്ന പരിപാടിയിൽ സി.ബി.സി ഉൾപ്പെടുത്തിയിട്ടുണ്ട്. നിജ്ജറിനെ വധിച്ചത് ആസൂത്രിതമാണെന്നും ഇന്ത്യയുടെ പങ്കിന് വിശ്വസനീയമായ തെളിവുണ്ടെന്നും കാനഡ ആരോപിച്ചിരുന്നു.
വിഡിയോ നിയന്ത്രിക്കണമെന്ന് ഇന്ത്യൻ ഇലക്ട്രോണിക്സ്-ഐ.ടി മന്ത്രാലയത്തിൽനിന്ന് നിർദേശം ലഭിച്ചതായി യൂട്യൂബ് സി.ബി.സിയെ അറിയിച്ചിരുന്നു. തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.